- Trending Now:
വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ഐ.സി.ഡി.എസ് ഓഫീസുകളിൽ 2023-24 സാമ്പത്തിക വർഷത്തേക്ക് വാടകയ്ക്ക് ഉപയോഗിക്കുന്നതിന് വാഹന ഉടമകളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25 ഉച്ചയ്ക്ക് 1 ന്. കൂടുതൽ വിവരങ്ങൾക്ക് മരട് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ഐസിഡിഎസ് അർബൻ -3 ഓഫീസിൽ ബന്ധപ്പെടുക. ഫോൺ : 0484 2706695.
കൊല്ലം: ജില്ലാതല ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസിലേക്ക് കാർ/ജീപ്പ് കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ടാക്‌സി പെർമിറ്റ് ഉള്ള ഏഴുവർഷത്തിൽ താഴെ കാലപ്പഴക്കമുള്ളതായിരിക്കണം. വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്ന വ്യക്തിയുടെ പേരിൽ ടെൻഡർ സമർപ്പിക്കണം. സെപ്റ്റംബർ 19 ഉച്ചയ്ക്ക് രണ്ടിനകം പ്രോഗ്രാം ഓഫീസർ, ജില്ലാ പ്രോഗ്രാം ഓഫീസ്, ജില്ലാതല ഐ സി ഡി എസ് സെൽ, സിവിൽ സ്റ്റേഷൻ, കൊല്ലം വിലാസത്തിൽ ലഭിക്കണം. ഫോൺ - 04742793069.
കൊല്ലം: കോർപ്പറേഷനിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പി വി സി വാട്ടർ ടാങ്ക് പ്രൊജക്റ്റ് നമ്പർ 1104 പദ്ധതിയിലേക്ക് 500 ലിറ്റർ സംഭരണശേഷിയുള്ള ബി ഐ എസ്/ ഐ എസ് ഒ മുദ്രയുള്ള പി വി സി വാട്ടർ ടാങ്ക് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടാങ്ക് മൂന്ന് ലെയറോടുകൂടിയതും 13.5 കിലോ ഭാരവുമുള്ളതായിരിക്കണം. അവസാന തീയതി സെപ്റ്റംബർ 29 ഉച്ചയ്ക്ക് രണ്ട് വരെ.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.