Sections

വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുന്നതിനും ലാബോറട്ടറി റിയേജന്റുകൾ വാങ്ങുന്നതിനുമായി ടെണ്ടറുകൾ ക്ഷണിച്ചു

Wednesday, Oct 04, 2023
Reported By Admin
Tenders Invited

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ ഭക്ഷ്യസുരക്ഷ ഓഫീസിലേക്ക് 2023 - 24 സാമ്പത്തിക വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം നൽകുന്നതിനായി വാഹന ഉടമകളിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ടെണ്ടർ ഫോർ വെഹിക്കിൾ എന്ന തലക്കെട്ടോടെ വാഹനം, ഉടമസ്ഥത/ കരാർ സംബന്ധിച്ച രേഖകൾ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ തൃശ്ശൂർ എന്ന വിലാസത്തിൽ ഏതെങ്കിലും ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പേരിൽ തൃശ്ശൂർ ജില്ലയിൽ മാറാവുന്ന നിരത ദ്രവ്യമായ ഡിമാൻഡ് ഡ്രാഫ്റ്റും ഉൾപ്പെടെ ഒക്ടോബർ 12 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി സമർപ്പിക്കണം. ദർഘാസ് ഫോറം വാങ്ങുന്നതിനായി അതിന്റെ വില ട്രഷറിയിൽ ചലാൻ അടച്ച് ഹാജരാക്കണം. ദർഘാസ് ഫോറം വിൽക്കുന്ന അവസാന തിയതി ഒക്ടോബർ 9 ഉച്ചയ്ക്ക് 1 മണി വരെ. ഫോൺ: 0487 2424158.

വാഹനം ആവശ്യമുണ്ട്; ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മതിലകം ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിനായി 2023 - 24 സാമ്പത്തിക വർഷത്തിൽ കരാർ വ്യവസ്ഥയിൽ വാഹനം വാടകയ്ക്ക് എടുക്കുന്നു. വാഹനം വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 7 ന് ഉച്ചയ്ക്ക് 2.30 വരെ. ഫോൺ: 0480 2851319.

ലബോറട്ടറി റിയേജന്റ് ടെണ്ടർ ക്ഷണിച്ചു

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ വെള്ളാനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ലബോറട്ടറി റിയേജന്റ് വാങ്ങുന്നതിന് അംഗീകൃത മരുന്നു കമ്പനികൾ, വിതരണക്കാർ എന്നിവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. വെള്ളാനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ഒക്ടോബർ 3 മുതൽ 16 വരെ ടെണ്ടർ ഫോം ലഭിക്കും. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16ന് ഉച്ചയ്ക്ക് ഒരു മണി വരെ. ഫോൺ: 0487 2966800.

ടെൻഡർ

കോട്ടയം: കോട്ടയം ജനറൽ ആശുപത്രി കോമ്പൗണ്ടിൽ നിൽക്കുന്ന 14 മരങ്ങൾ വിൽക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ ഒമ്പതിന് ഉച്ചയ്ക്ക് 12 നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2563611.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.