- Trending Now:
മാനന്തവാടി ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2023- 24 സാമ്പത്തിക വർഷത്തിൽ കരാടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. നവംബർ 29 ന് രാവിലെ 12 നകം ടെണ്ടർ ലഭിക്കണം. ഫോൺ: 04935 240754.
ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളേജിലെ സെൻട്രൽ ലൈബ്രറി വിഭാഗത്തിലേക്ക് ബുക്കുകൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 24-ന് ഉച്ചക്ക് ഒന്ന് വരെ നൽകാം. വിലാസം: പ്രിൻസിപ്പാൾ, ഗവ. ടി.ഡി. മെഡിക്കൽ കോളേജ്, ആലപ്പുഴ- 688005. ഫോൺ: 0477-2282015.
ആലപ്പുഴ: മുതുകുളം അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി 2024 ജനുവരി ഒന്ന് മുതൽ ഒരു വർഷത്തേക്ക് കാർ/ ജീപ്പ് വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ഏഴ് വർഷത്തിൽ താഴെ പഴക്കമുള്ള വാഹനമാണ് ആവശ്യം. 28-ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ ടെൻഡർ നൽകാം. വിലാസം: ശിശുവികസന പദ്ധതി ഓഫീസ്, മുതുകുളം അഡീഷണൽ ഐ.സി.ഡി.എസ്., മിനി സിവിൽ സ്റ്റേഷൻ, കായംകുളം. ഫോൺ: 0479-2442059.
ഷോളയാർ പട്ടികവർഗ സഹകരണ സംഘം ക്ലിപ്തത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ പച്ച കാപ്പിക്കുരുവും പച്ച കുരുമുളകും ശേഖരിക്കുന്നതിനുള്ള അവകാശം ലഭിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. നവംബർ 30 വൈകീട്ട് മൂന്നിനകം സംഘം ഓഫീസ്, അതിരപ്പിള്ളി ട്രൈബൽ വാലി ഓഫീസ്, ചാലക്കുടിയിലെ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസ് എന്നിവിടങ്ങളിൽ സമർപ്പിക്കാം. ഫോൺ: 0480 2820888, 9495354798, 9446769507.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.