Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, ജീവനക്കാരെ ലഭ്യമാക്കൽ, ഐടിഐയിലേക്ക് വിവിധ സാധനങ്ങൾ ലഭ്യമാക്കൽ എന്നിവയ്ക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Oct 04, 2024
Reported By Admin
Tenders were invited for provision of vehicle on hire, provision of staff and provision of various s

സാധനങ്ങൾ വിതരണം ചെയ്യുവാൻ ദർഘാസുകൾ ക്ഷണിച്ചു

കണ്ണൂർ ഗവ. ഐ ടി ഐയിൽ ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുവാൻ ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 30ന് മൂന്ന് മണി വരെ.

ദർഘാസ്

പിണറായി ഐ ടി ഐയിലെ ഇലക്ട്രീഷ്യൻ ട്രേഡിലേക്ക് ട്രെയിനിംഗ് ആവശ്യാർത്ഥം സാധനങ്ങൾ വിതരണം ചെയ്യുവാൻ ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 21 ന് രണ്ട് മണി വരെ. ഫോൺ:0490 2384160.

ലോറി ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

വയനാട്: ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് വാങ്ങിയ കൊയ്ത്ത് മെതിയന്ത്രങ്ങൾ പാടശേഖരങ്ങളിലേക്കും ഓഫീസിലേക്കും എത്തിക്കുന്നതിന് ലോറി ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. കൊട്ടേഷൻ ഒക്ടോബർ 15 ന് വൈകിട്ട് മൂന്നിനകം ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നൽകണം. ഫോൺ-9383471924.

വാഹന ദർഘാസ്

2024 ഒക്ടോബർ മാസം മുതൽ ഒരു വർഷത്തേക്ക് പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ നിന്നും പരീക്ഷാ സാമഗ്രികൾ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്നതിന് ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽ.എം.വി) വാഹനങ്ങളായ ക്വാളിസ്, ഇന്നോവ, ബൊലേറോ, സുമോവിക്ട, ജാസ്സ് തുടങ്ങിയ വാഹന ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ദർഘാസ് ഇ-ടെൻഡർ മുഖേന ഒക്ടോബർ 15 നകം ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ഇ-ടെൻഡർ ഒക്ടോബർ 16ന് വൈകിട്ട് 3ന് തുറക്കും. അടങ്കൽ തുക, ദർഘാസ് ഫീസ്, നിരതദ്രവ്യം എന്നിവ സംബന്ധിച്ച വിവരം etenders.kerala.gov.in എന്ന സർക്കാർ വെബ്സൈറ്റിൽ Tender ID: 2024- CGE-69336-1 പ്രകാരം ലഭ്യമാക്കിയിട്ടുണ്ട്. പ്രവൃത്തി സംബന്ധിച്ച വിശദ വിവരങ്ങൾ അറിയാൻ പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (എഫ് സെക്ഷൻ, പരീക്ഷാ ഭവൻ, പൂജപ്പുര, തിരുവനന്തപുരം (ഫോൺ നം. 0471-2546825)) ബന്ധപ്പെടാം.

ടെൻഡറുകൾ ക്ഷണിച്ചു

എറണാകുളം ജനറൽ ആശുപത്രിയിലെ വിവിധ വാർഡുകളിലേക്കും ഡിപ്പാർട്ടുമെന്റുകളിലേക്കുമായി ഒരു വർഷകാലയളവിലേക്ക് കരാടിസ്ഥാനത്തിൽ അംഗീകൃത കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും ട്രോളി പുള്ളർ, ഡോർ സ്റ്റാഫ്, ഗേറ്റ് പാസ് സ്റ്റാഫ് ജീവനക്കാർക്കായുള്ള ടെണ്ടറുകൾ ക്ഷണിച്ചു. ടെൻഡർ ഫോമിന്റെ വില 6,200 രൂപയും ജി.എസ്.ടിയും. നിരതദ്രവ്യ നിക്ഷേപം 41,000 രൂപ. ടെൻഡർ ഫോമുകൾ വിതരണം അവസാനിക്കുന്ന തീയതി ഒക്ടോബർ 17. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 18 രാവിലെ 11.30. ടെൻഡർ ഒക്ടോബർ 18ന് വൈകിട്ട് 3.30ന് തുറക്കും. ടെൻഡറുമായി ബന്ധപ്പെട്ട നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവ വായിച്ച് ബോധ്യപ്പെട്ടതിനു ശേഷം മാത്രം ടെൻഡർ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ നേരിട്ട് അറിയാവുന്നതാണ്.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.