Sections

വാഹനം കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിനും പ്രീസ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിനുമായി ടെണ്ടറുകൾ ക്ഷണിച്ചു

Thursday, Sep 14, 2023
Reported By Admin
Tenders Invited

കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ വടകര ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി സെപ്റ്റംബർ മാസം ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുളള വാഹനം (ജീപ്പ്/കാർ) വാടകക്ക് എടുക്കുവാൻ മത്സരാടിസ്ഥാനത്തിൽ ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സെപ്റ്റംബർ 21ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുന്നതുമാണ്. ടെണ്ടർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും നേരിട്ടോ 0496 2501822 എന്ന ഫോൺ നമ്പറിൽ ഓഫീസ് പ്രവർത്തി സമയങ്ങളിലോ അറിയാവുന്നതാണെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു.

വയനാട്: ജില്ലാ വനിത ശിശുവികസന ഓഫീസിനു കീഴിൽ കണിയാമ്പറ്റയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് ഹോമിന് ഒരു വർഷത്തേക്ക് 4+1 സീറ്റിങ് കപ്പാസിറ്റിയുള്ള വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ 5 ന് ഉച്ചക്ക് 12.30 വരെ ടെണ്ടർ സ്വീകരിക്കും.


തൃശൂർ വനിത പ്രൊട്ടക്ഷൻ ഓഫീസിലേക്ക് 2023- 24 സാമ്പത്തിക വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ 21ന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. ഫോൺ: 8281999058.

മാള ശിശുവികസന പദ്ധതി ഓഫീസിലേക്ക് 2023 - 24 സാമ്പത്തിക വർഷത്തിൽ വാഹനം വാടകയ്ക്ക് നൽകാൻ താൽപര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ 15 ന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. ഫോൺ: 0480 2893269.

പ്രീ സ്കൂൾ സാധനങ്ങളുടെ വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

പാലക്കാട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള 159 അങ്കണവാടികൾക്ക് പ്രീ സ്കൂൾ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് 12 നകം ചൈൽഡ് ഡെവല്പ്പ്മെന്റ് പ്രൊജക്ട് ഓഫീസർ, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, കുന്നത്തൂർമേട്, പാലക്കാട്-678013 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ടെൻഡറുകൾ അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. 4770 രൂപയാണ് നിരതദ്രവ്യം. ഫോൺ: 0491 2528500

തൂണേരി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലുള്ള 193 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷം പ്രീ സ്കൂൾ കുട്ടികൾക്ക് ജെംസ്, ജെംസ് ആക്റ്റിവിറ്റി ബുക്ക് എന്നിവ പ്രിന്റ് ചെയ്ത് വിതരണം നടത്തുന്നതിനായി വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മൽസരാടിസ്ഥാനത്തിൽ ടെണ്ടറുകൾ ക്ഷണിച്ചു . ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി: സെപ്റ്റംബർ 25. കൂടുതൽ വിവരങ്ങൾക്ക് : 9562215144.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.