Sections

വാഹനം കരാറടിസ്ഥാനത്തിൽ ലഭ്യമാക്കുവാനും കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Jun 22, 2024
Reported By Admin
tender invited

പരിശീലന ആവശ്യത്തിനുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു

പുഴക്കാട്ടിരി ഗവ. ഐ.ടി.ഐയിലെ ഇലക്ട്രീഷ്യൻ, സിവിൽ ട്രേഡുകളിലേക്ക് പരിശീലന ആവശ്യത്തിനുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ/ താൽപര്യമുള്ള വ്യക്തികളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ജൂലൈ രണ്ടിന് വൈകീട്ട് അഞ്ചു മണി വരെ ദർഘാസ് സ്വീകരിക്കും. പ്രിൻസിപ്പൽ, ഗവ. ഐ.ടി.ഐ പുഴക്കാട്ടിരി, കടുങ്ങപുരം പി.ഒ 679321 എന്ന വിലാസത്തിലാണ് ദർഘാസ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0493 3254088.

കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

മങ്കട സിഎച്ച്.സിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിനായി വ്യക്തികൾ/ കരാറുകാർ എന്നിവരിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ജൂൺ 27 രാവിലെ 10.30 വരെ സി.എച്ച്.എസി ഓഫീസിൽ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12.30 ന് ക്വട്ടേഷൻ തുറക്കും. ക്വട്ടേഷൻ തുറക്കുന്നതിന് മുമ്പായി പൊതു ലേലം ഉണ്ടായിരിക്കും. ലേലത്തിന് ശേഷം നേരത്തെ ലഭ്യമായ ക്വട്ടേഷൻ തുറന്നു പരിശോധിക്കുകയും ഇതിൽ ലേലം/ക്വട്ടേഷനിൽ ഏറ്റവും കൂടുതൽ വന്ന തുകക്ക് പ്രവൃത്തി താത്കാലികമായി ഉറപ്പിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും.

കരാറടിസ്ഥാനത്തിൽ വാഹനം; ദർഘാസ് ക്ഷണിച്ചു

ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ ഔദ്യോഗികാവശ്യങ്ങൾക്കായി 2025 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് വാഹനം കരാർ അടിസ്ഥാനത്തിൽ നൽകുന്നതിന് ദർഘാസ് ക്ഷണിച്ചു. മഹീന്ദ്ര ബൊലീറോ/ മാരുതി എർട്ടിഗ/ ഹോണ്ട അമേസ്/ടാറ്റ നെക്സോൺ/ ഹ്യുണ്ടായി ഐ20 തുടങ്ങിയ ഗണത്തിൽ വരുന്ന വാഹനങ്ങളാണ് ആവശ്യമുള്ളത്. ജൂൺ 29 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ദർഘാസ് ഫോറം നിശ്ചിത എഗ്രിമെന്റും നിരതദ്രവ്യവും ഉൾപ്പടെ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04832732121.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.