- Trending Now:
കോട്ടയം: ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ 2024 ജനുവരി മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ഡിസംബർ 30ന് വൈകിട്ട് നാലിനകം ദർഘാസ് നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2564677.
ചാവക്കാട് അഡീഷണൽ, പാലുവായ് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ ഒരു വർഷത്തേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ അപേക്ഷകൾ ജനുവരി 3 ന് ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0487 2556989.
മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ചികിത്സ തേടുന്ന ആർ.എസ്.ബി.വൈ, ജെ.എസ്.എസ്.കെ, ജെ.എസ്.വൈ, ആർ.ബി.എസ്.കെ (എ.കെ) രോഗികൾക്കാവശ്യമായ ലാബ് പരിശോധനകൾ 01.01.2024 മുതൽ ഒരു വർഷത്തേക്ക് ചെയ്തു നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറുകളിൽ പുനർ ദർഘാസ് ക്ഷണിച്ചു. കവറുകളുടെ പുറത്ത് ലാബ് ടെസ്റ്റ് ചെയ്യുന്നതിനുള്ള പുനർ ദർഘാസ് എന്ന് രേഖപ്പെടുത്തേണ്ടതാണ്. ടെസ്റ്റുകളുടെ പട്ടിക ആഫീസിൽ നിന്നും ലഭ്യമാണ്. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാനഡിസംബർ 27 ന് രാവിലെ 11 വരെ.
കേരള ജയിൽ വകുപ്പിന് കീഴിലുള്ള എറണാകുളം ബോസ്റ്റൽ സ്‌കൂളിലെ അന്തേവാസികളുടെ ഉപയോഗത്തിനായി ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനായി മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. പരമാവധി വില (എം.ആർ.പി.)യിൽ നിന്നും എത്ര ശതമാനം കുറവ് നൽകാൻ പറ്റും എന്നാണ് ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷൻ നിരക്കു രേഖപ്പെടുത്തി ഉള്ളടക്കം ചെയ്തു കവറിനു മുകളിൽ 'ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ' എന്നു രേഖപ്പെടുത്തി മുദ്രണം ചെയ്യണം. ക്വട്ടേഷനുകൾ 2024 ജനുവരി എട്ടിന് വൈകുന്നേരം 3 വരെ സ്വീകരിക്കും. അന്നേ ദിവസം 4ന് ലഭ്യമായ ക്വട്ടേഷനുകൾ തുറന്നു പരിശോധിക്കും. ക്വട്ടേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ബോസ്റ്റൽ സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0484 2421366.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.