- Trending Now:
കൊച്ചി അർബൻ-2 ഐസിഡിഎസ് പ്രോജക്ടിലെ 130 അങ്കണവാടികൾക്ക് ആവശ്യമുളള പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി മത്സരസ്വഭാവമുളള ടെൻഡറുകൾ ജൂലൈ 7 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ 0484 2663169
മൂവാറ്റുപുഴ അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിലെ 91 അങ്കണവാടികൾക്ക് ആവശ്യമുളള പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി മത്സരസ്വഭാവമുളള ടെൻഡറുകൾ ജൂൺ 30 ന് 2 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ ലഭിക്കും. ഫോൺ നമ്പർ 0485-2810018.
വടക്കാഞ്ചേരി ഐസിഡിഎസ് പ്രോജക്ടിനു കീഴിലുള്ള 175 അങ്കണവാടികളിൽ പ്രീസ്കൂൾ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിനുള്ള ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 24. ഫോൺ : 04884 232424.
പൊന്നാനി താലൂക്ക് ആശുപത്രിയിലെ പ്രവർത്തന രഹിതമായ ഇൻസിനറേറ്റർ പൂർണ്ണമായി ഡിസ്മാൻറിൽ ചെയ്ത് അടുക്കി വെയ്ക്കുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ/വ്യക്തികൾ നിന്നു ക്വട്ടേഷനുകൾ ക്ഷണിച്ചു. ജൂൺ 20ന് ഉച്ചയ്ക്ക് 12ന് മുമ്പ് ക്വട്ടേഷനുകൾ ലഭിക്കണം. ഉച്ചയ്ക്ക് 12.30ന് ഇവ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04942663089.
കേരള റോഡ് ഫണ്ട് ബോർഡ് ഓഫീസിലെ ആവശ്യത്തിനായി 2016 ഡിസംബർ ഒന്നിനോ അതിനുശേഷമോ ആദ്യ രജിസ്ട്രേഷൻ ചെയ്ത വാഹനങ്ങൾ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 23ന് മൂന്ന് മണി വരെ. ഫോൺ. 7026260160.
കണ്ണൂർ ഗവ ഐടിഐയിൽ 16 ജിബി റാം ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 22ന് ഉച്ചക്ക് 2മണി വരെ. ഫോൺ. 0497 2835183.
നെടുങ്കണ്ടം താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തുന്നതിന്റെ ഭാഗമായി നടക്കുന്ന കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ കണ്ടെത്തിയ 152.96 ക്യുബിക് മീറ്റർ പാറയുടെ അവശിഷ്ടങ്ങൾ ടെൻഡർ ചെയ്ത് വിൽക്കുന്നു. ജൂൺ 15 ന് തുടങ്ങിയ ടെൻഡർ ഫോം വിൽപന ജൂൺ 29 ന് ഉച്ചക്ക് ഒരു മണിക്ക് അവസാനിക്കും. അന്നേ ദിവസം 3 മണി വരെ ടെൻഡറുകൾ സ്വീകരിക്കും. ജൂൺ 30 ന് രാവിലെ 10.30 ന് ടെൻഡറുകൾ തുറക്കും. ടെൻഡർ ഉറപ്പിച്ച് കിട്ടുന്നവർ 10 ദിവസത്തിനുളളിൽ ടെൻഡർ വസ്തുക്കൾ കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്നും മാറ്റേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04868 232650.
കണ്ണൂർ ഗവ ഐടിഐയോടനുബന്ധിച്ച കെട്ടിടത്തിൽ കാന്റീൻ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 26ന് വൈകിട്ട് മൂന്ന് മണി വരെ. ഫോൺ. 0497 2835183.
മാവേലിക്കര ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലെ ആവശ്യത്തിനായി ജൂലൈ മുതൽ 2024 ജൂൺ വരെ വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. 29-ന് ഉച്ചക്ക് 12 വരെ നൽകാം. ഫോൺ: 0479 2342046.
വാഴക്കുളം ബ്ലോക്ക് കുട്ടമശ്ശേരി ക്ഷീരോൽപാദക സഹകരണ സംഘത്തിൽ സൂക്ഷിച്ചിട്ടുള്ള തീറ്റപ്പുൽ വിത്തുകൾ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു നൽകുന്നതിന് തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 24-ന് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതൽ വിവരങ്ങൾ കാക്കനാട് സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ആഫീസിൽ അറിയാം. ക്വട്ടേഷൻ നേരിട്ടോ തപാൽ വഴിയോസമർപ്പിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.