- Trending Now:
കാഞ്ഞങ്ങാട് അഡീഷണൽ ഐ.സി.ഡി.എസ്സ് പ്രോജക്ടിലെ പുല്ലൂർപെരിയ ഗ്രാമപഞ്ചായത്തിലെ താഴത്തുപെരിയ അങ്കണവാടിയിലേക്ക് ചായം പദ്ധതി പ്രകാരം ഇൻഡോർ കളിയുപകരണങ്ങളും സോഫ്റ്റ് മാറ്റുകളും വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 29ന് ഉച്ചയ്ക്ക് ഒന്നുവരെ. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ടെണ്ടർ തുറക്കും. ഫോൺ 0467 2275755.
മഞ്ചേശ്വരം ഐ.സി.ഡി.എസ് പ്രൊജക്ടിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ ഓടുന്നതിന് ഏഴ് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത ടാക്സി പെർമിറ്റുള്ള വാഹനത്തിനായി റീ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 31ന് ഉച്ചയ്ക്ക് ഒന്ന് വരെ. അന്നേദിവസം വൈകിട്ട് മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ 04998 275099, 9446326341.
കാറഡുക്ക അഡീഷണൽ ഐ.സി.ഡി.എസിനു കീഴിലെ പെർലടുക്കം അങ്കണവാടി സെന്ററിൽ ചായം പദ്ധതി പ്രകാരം ഇൻഡോർ കളിയുപകരണങ്ങളും സോഫ്റ്റ് മാറ്റുകളും വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 24ന് രാവിലെ 11.30 വരെ. അന്നേദിവസം ഉച്ചയ്ക്ക് 12ന് ടെണ്ടർ തുറക്കും.
മലപ്പുറം താലൂക്ക് ആശുപത്രിയിലെ RSBY, JSSK, RBSK, AK പദ്ധതിയിൽപ്പടുന്ന രോഗികൾക്കായി ഓർത്തോ ഇംപ്ലാന്റേഷൻ ഉപകരണങ്ങൾ, ആർത്രോസ്കോപ്പി സർജറി ഉപകരണങ്ങൾ, സ്റ്റേഷനറി, മെഡിസിൻ കവർ, അലക്ക് എന്നിവ 2023 ഏപ്രിൽ ഒന്നു മുതൽ 2024 മാർച്ച് 31 വരെ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ഫോൺ: 0483-2734866. ടെന്റർ ഫോം വിൽപ്പന അവസാനിക്കുന്ന തീയതി മാർച്ച് 29 രാവിലെ 11മണി. ടെന്റർ ഫോം തുറക്കുന്ന തീയതി മാർച്ച് 30 രാവിലെ 11 മണി.
എറണാകുളം ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻറ് കമ്മീഷണറുടെ കീഴിലുളള തൃപ്പൂണിത്തുറ ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസ് പ്രവർത്തിച്ചിരുന്ന തൃപ്പൂണിത്തുറ ലായം റോഡിലെ ,മുനിസിപ്പാലിറ്റി ഓഫീസിന് എതിർവശമുളള XXXVII/873, 874 നമ്പർ ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് താല്പര്യമുളളവരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസ് ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 18 പകൽ 11 വരെ.
കൊച്ചി നഗരസഭയിലേക്ക് 2023 ഏപ്രിൽ ഒന്നു മുതൽ 2024 മാർച്ച് 31 വരെ (2023-24) കാലയളവിലേക്ക് ആവശ്യമായ സീലുകൾ തയാറാക്കി ഓഫീസിൽ എത്തിച്ചു നൽകുന്നതിന് മത്സരാടിസ്ഥാനത്തിലുളള റണ്ണിംഗ് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 30 ന് ഉച്ചയ്ക്ക് 12 മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾ ഓഫീസിൽ അറിയാം.
എറണാകുളം ജനറൽ ആശുപത്രിയിലെ ദന്തവിഭാഗത്തിലേക്ക് വിവിധ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യാപാരികളിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 11 വരെ. കൂടുതൽ വിവരങ്ങൾ ഓഫീസിൽ അറിയാം.
എറണാകുളം മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുള്ള ടോയ്ലറ്റ് ബ്ലോക്ക് 2023 ഏപ്രിൽ ഒന്നു മുതൽ 2024 മാർച്ച് 31 വരെ വാടകയ്ക്ക് നൽകുന്നതിന് മത്സരസ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 0484 2397371
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.