- Trending Now:
കോട്ടയം: മാടപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുള്ള 102 അങ്കണവാടികൾക്ക് 2022-23 സാമ്പത്തികവർഷം പ്രീസ്കൂൾ കിറ്റ് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 8281999155, 9496278461
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മുളന്തുരുത്തി ഐ.സി.ഡി.എസ്. പ്രൊജക്റ്റിലെ അങ്കണവാടികളിലെ കുട്ടികളുടെ ആവശ്യത്തിനായി പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 7 വൈകിട്ട് 3.30 വരെ. കൂടുതൽ വിവരങ്ങൾക്ക് 0484-2786680, 9947864784.
ശാസ്താംകോട്ട ഐ സി ഡി എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 106 അങ്കണവാടികളിലെ കുട്ടികൾക്കാവശ്യമായ പ്രീ സ്കൂൾ കിറ്റ് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു ജൂലൈ 6 ഉച്ചയ്ക്ക് ഒന്ന് വരെ സമർപ്പിക്കാം. ഫോൺ 9388541343, 9946184090.
കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 145 അങ്കണവാടികകളിൽ പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങി നൽകുന്നതിന് ജി.എസ്.റ്റി രജിസ്ട്രേഷനുളള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്ര വച്ച കവറിൽ ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ ജൂൺ 27 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് ഓഫീസിൽ പണമടച്ച് കൈപ്പറ്റാം. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 27 ഉച്ചക്ക് 1 മണി. അന്നേ ദിവസം വൈകിട്ട് 3 മണിക്ക് ടെൻഡർ തുറക്കും. ടെൻഡറിൽ പങ്കെടുക്കുന്നവർ ഓഫീസിൽ നിന്നും അറിയിക്കുന്ന തീയതിയിൽ സാംപിളുകൾ ബ്ലോക്ക് തല പ്രൊക്വയർമെന്റ് കമ്മറ്റി മുമ്പാകെ ഹാജരാക്കണം. വാങ്ങുന്ന സാധനങ്ങൾ ടെൻഡറിൽ പറഞ്ഞിട്ടുളള സവിശേഷതകൾ, അളവ്, വില എന്നിവയിലായിരിക്കണം. വിതരണത്തിനുളള ഓർഡർ ലഭിച്ച് 15 ദിവസത്തിനുളളിൽ സാധനങ്ങൾ എത്തിക്കണം. കൂടുതൽ വിവരങ്ങൾ കട്ടപ്പന ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 9188959714.
ആലപ്പുഴ: വനിത ശിശുവികസന വകുപ്പിനു കീഴിൽ മുതുകുളത്ത് പ്രവർത്തിക്കുന്ന അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസ് പരിധിയിലെ 132 അങ്കണവാടികളിൽ 2022-23 വർഷത്തെ അങ്കണവാടി പ്രീ- സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂലൈ അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നു വരെ നൽകാം. ഫോൺ: 0479 2442059.
മാടപ്പള്ളി ഐ.സി.ഡി.എസ് അഡീഷണൽ പ്രോജക്ടിന്റെ കീഴിലുള്ള 110 അങ്കണവാടികൾക്ക് 2022-23 സാമ്പത്തികവർഷം പ്രീസ്കൂൾ കിറ്റിലേക്ക് സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 0481 2425777, 9188959701.
കരുനാഗപ്പള്ളി സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിലേക്ക് സോളിഡ് വേസ്റ്റ് ഇൻസിനറേറ്റർ (സ്റ്റെയിൻലെസ് സ്റ്റീൽ) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 30 ഉച്ചയ്ക്ക് രണ്ടുവരെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ്, കരുനാഗപ്പള്ളി, കുതിരപ്പന്തി പി ഓ വിലാസത്തിൽ സ്വീകരിക്കും. ഫോൺ: 0476-2864010.
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ തിരുവനന്തപുരം പൂജപ്പുരയിലെ ഹെഡ് ഓഫീസിലേക്ക് ഡ്രൈവർ ഉൾപ്പെടെ കാർ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ള വ്യക്തികൾ/ഏജൻസികളിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ ആറിനു വൈകീട്ടു മൂന്നു വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.hpwc.kerala.gov.in.
2003-24 വർഷത്തിൽ ജില്ലയിൽ കൃഷി വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികൾക്ക് ആവശ്യമായ തെങ്ങിൻതൈകൾ, നടീൽ വസ്തുക്കൾ, വിത്തുകൾ, വളം, പുഷ്പ ഫലങ്ങൾ, മറ്റ് കാർഷിക ഉപകരണങ്ങൾ മുതലായവ ജില്ലയിലെ വിവിധ കൃഷിഭവനുകളിൽ എത്തിച്ചു കൊടുക്കുന്നതിനായി നിബന്ധനകൾക്ക് വിധേയമായി ലോറി വാടകക്ക് നൽകുവാൻ തയ്യാറുള്ള ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടർമാരിൽ നിന്ന് മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. അടങ്കൽ തുക 4,95,000 രൂപ. പൂരിപ്പിച്ച ടെണ്ടർ ഫോറം സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂൺ 30 ന് രാവിലെ 11 മണി. ദർഘാസ് ഉൾക്കൊള്ളന്ന കവറിന് പുറത്ത് മുകളിലായി '2023-24 വർഷത്തിൽ തെങ്ങിൻതൈകൾ, നടീൽ വസ്തുക്കൾ, വിത്ത്, വളം മുതലായ എത്തിക്കുന്നതിലേക്ക് ലോറി വാടകക്ക് ലഭ്യമാക്കുന്നതിനുള്ള ദർഘാസ്' എന്ന് രേഖപ്പെടുത്തേണ്ടതും പ്രിൻസിപ്പൽ കൃഷി ഓഫീസർ കോഴിക്കോട്, സിവിൽ സ്റ്റേഷൻ എന്ന മേൽവിലാസം എഴുതേണ്ടതുമാണ്. ജൂൺ 30 ഉച്ചക്ക് 2.30നു പ്രിൻസിപ്പൽ കൃഷി ഓഫീസർ അല്ലെങ്കിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ഹാജറുള്ള ദർഘാസ് സമർപ്പിച്ചവരുടെയോ അവരുടെ പ്രതിനിധികളടെയോ സാന്നിധ്യത്തിൽ ദർഘാസുകൾ തുറക്കും.
ഗവ. എഞ്ചിനിയറിങ് കോളേജ് കെമിക്കൽ എഞ്ചിനീയറിങ് ഡിപ്പാർട്മെന്റിലേക്ക് വാട്ടർ ബാത്ത് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ 'ക്വട്ടേഷൻ നമ്പർ 13/23-24 - വാട്ടർ ബാത്ത് വിതരണത്തിനുള്ള ക്വട്ടേഷൻ' എന്ന് രേഖപ്പെടുത്തി 'പ്രിൻസിപ്പൽ, സർക്കാർ എഞ്ചിനിയറിങ്, കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹിൽ (പിഒ ), 673005 'എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂലൈ ഏഴ് ഉച്ചക്ക് രണ്ട് മണി. പൂരിപ്പിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കുന്നതാണ്. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയവും വാറണ്ടി കാലയളവും ക്വട്ടേഷനിൽ പരാമർശിക്കേണ്ടതാണ്. ആവശ്യകതകളുടെ വിശദാംശങ്ങളും അവയുടെ വിതരണത്തെ കുറിച്ചുള്ള വ്യവസ്ഥകളും www.geckkd.ac.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
കോട്ടയം: കോട്ടയം മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം കെ. 363 ന്റെ ബാധ്യത തീർക്കുന്നതിനായി സംഘത്തിന്റെ ഉടമസ്ഥതയിലുള്ള 12 സെന്റ് സ്ഥലവും കെട്ടിടവും വിൽപ്പന നടത്തുന്നു. വിശദ വിവരങ്ങൾhttps://etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിൽ ബന്ധപ്പെടുകയോ വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.