- Trending Now:
ആലപ്പുഴ: പട്ടണക്കാട് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിന്റെ പരിധയിലുള്ള 192 അങ്കണവാടികൾക്ക് 2023-24 സാമ്പത്തിക വർഷത്തിൽ പ്രീ സ്കൂൾ എജുക്കേഷൻ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങൾ നിന്ന് മുദ്രവച്ച് ടെൻഡറുകൾ ക്ഷണിച്ചു. ജൂലൈ 13 വരെ ടെൻഡർ സ്വീകരിക്കും. ഫോൺ 0478 2810043. 7510162787.
അടിമാലി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള 110 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീ സ്കൂൾ എഡ്യുക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ജിഎസ്ടി രജിസ്ട്രേഷൻ ഉള്ളവരിൽ നിന്നും മുദ്ര വച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ ജൂലൈ 10 ന് 12 മണി വരെ ലഭ്യമാകും. സ്വീകരിക്കുന്ന അവസാനതീയതി ജൂലൈ 10 ഉച്ചക്ക് 2 മണി വരെ. ടെൻഡറുകൾ അന്നേ ദിവസം 3 മണിക്ക് തുറക്കും. ടെൻഡറുകൾ സമർപ്പിക്കുന്ന കവറിനു മുകളിലായി 'അങ്കണവാടികളിലേയ്ക്കുള്ള പ്രീ സ്കൂൾ കിറ്റ്' എന്ന് രേഖപ്പെടുത്തണം . അപേക്ഷകൾ ശിശുവികസന പദ്ധതി ആഫീസർ, അടിമാലി എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം. ടെൻഡർ ലഭിച്ച സ്ഥാപനം, വ്യക്തികൾ അടങ്കൽ തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകി 200 രൂപയുടെ മുദ്രപത്രത്തിൽ കരാർ വയ്ക്കണം. ക്വോട്ട് ചെയ്യുന്ന തുക എല്ലാ നികുതികളും അടക്കമുള്ളതാകണം . ടെൻഡർ ലഭിച്ചു കഴിഞ്ഞാൽ അറിയിപ്പ് ലഭിക്കുന്ന ദിവസം പ്രൊക്യുയർമെന്റ് കമ്മിറ്റി മുമ്പാകെ സാമ്പിളുകൾ ഹാജരാക്കേണ്ടതാണ്. സപ്ലൈ ഓർഡർ കിട്ടിയാൽ 15 ദിവസത്തിനുള്ളിൽ വിതരണം ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് അടിമാലി ശിശുവികസന പദ്ധതി ആഫീസുമായി പ്രവ്യത്തി ദിവസങ്ങളിൽ ബന്ധപ്പെടാം. ഫോൺ : 9447876176.
വനിതാ ശിശു വികസന വകുപ്പിന് കീഴിലെ കൊച്ചി അർബൻ -3 ഐ. സി. ഡി. എസ്. പ്രൊജക്ടിന്റെ പരിധിയിൽ ഉള്ള 101 അങ്കണവാടികളിൽ 2022-23 സാമ്പത്തിക പ്രീസ്കൂൾ സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ അഞ്ച് ഉച്ചയ്ക്ക് രണ്ടിന്. കൂടുതൽ വിവരങ്ങൾക്ക് 0485-2706695 എന്ന നമ്പറിൽ ബന്ധപ്പെടുക.
വനിതശിശു വകുപ്പിനു കീഴിൽ പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ജില്ലാതല ഐസിഡിഎസ് സെല്ലിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ വാഹനം ആവശ്യമുണ്ട് . വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് ടെൻഡറുകൾ നൽകാം. ജൂലൈ 6 ന് 3 മണി വരെ ടെൻഡർ ഫോമുകൾ ലഭിക്കും. അന്നേദിവസം 3.30 ന് ടെൻഡറുകൾ തുറക്കും. ഫോമുകൾ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാതല ഐസിഡിഎസ് സെല്ലിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വാങ്ങാം. പ്രതിമാസം 1500 കി.മീ. ഓട്ടത്തിന് 25000 രൂപയും അധികരിച്ചുവരുന്ന ഓരോ കിലോമീറ്ററിനും സർക്കാർ നിരക്കിൽ പരമാവധി 500 കിലോമീറ്റർ വരെയും നിശ്ചയിച്ചിട്ടുളളതാണ്. കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് തൊടുപുഴയിലുളള മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാതല ഐസിഡിഎസ് സെല്ലിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്. ഫോൺ: 04862-221868.
പുനലൂർ ടിംബർ സെയിൽസ് ഡിവിഷന് കീഴിലുളള കടക്കാമൺ, കോന്നി തടി ഡിപ്പോകളിലെ 2023-24 വർഷത്തെ കാടുവെട്ട് ജോലികളുടെ ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 ന് ഉച്ചയ്ക്ക് ശേഷം മൂന്നുവരെ. ഫോൺ : 0475 2222617.
ആലപ്പുഴ: ഗവ. ടി.ഡി. മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന കോളജ് കാന്റീൻ 2023 ജൂലൈ മുതൽ ഒരു വർഷം നടത്തുന്നതിനായി പ്രമുഖ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ള ഏജൻസികൾ/സന്നദ്ധസംഘടനകൾ/കരാറുകാർ/സഹകരണ സ്ഥാപനങ്ങൾ/കുടുംബശ്രീ യൂണിറ്റ് എന്നിവയിൽ നിന്ന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ജൂലൈ 10-ന് ഉച്ചയ്ക്ക് 12 വരെ മെഡിക്കൽ കോളജ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് നൽകാം. അന്നേ ദിവസം 2.30-ന് തുറക്കും. പ്രിൻസിപ്പൽ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രി വണ്ടാനം, ആലപ്പുഴ-5 എന്ന വിലാസത്തിൽ നൽകാം. ഫോൺ: 0477-2282015.
കൊടുവളളി അഡീഷണൽ ഐ സി ഡി എസ് ഓഫീസിലെ ഒദ്യോഗികമായ ആവശ്യങ്ങൾക്ക് വേണ്ടി വാഹനം (കാർ) നിബന്ധനകൾക്ക് വിധേയമായി ഓടിക്കാൻ താത്പര്യമുളളവരിൽ നിന്നും മുദ്രവെച്ച റീ-ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഉറപ്പിച്ച് ഉത്തരവാകുന്നതു മുതൽ ഒരു വർഷത്തേക്കാണ് കരാർ വാഹനത്തിൻറെ കാലാവധി. വാഹനത്തിന് ഏഴ് വർഷതിലധികം കാലപ്പഴക്കം ഉണ്ടാകുവാൻ പാടില്ല. കരാർ ഉറപ്പിക്കുന്ന പക്ഷം കരാർ തുകയുടെ ഒരു ശതമാനം തുക ഓരോ മാസവും ടി ഡി എസ് ഇനത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്. പ്രതിമാസം പരാമവധി 800 കി.മി ഓടേണ്ട തുകയാണ് വാടക ഇനത്തിൽ നൽകുക. സമർപ്പിക്കുന്ന ടെണ്ടർ കവറിനു മുകളിൽ 'ഔദ്യോഗിക ആവശ്യത്തിനുളള കരാർ വാഹന ടെണ്ടർ' എന്ന് രേഖപ്പെടുത്തണം. അടങ്കൽ തുക 2,40000 രൂപയാണ്. ടെണ്ടർ ഫോറത്തിൻറെ വില 500 രൂപ+ ജി എസ് ടി. ജൂലൈ 10 ഉച്ചക്ക് ഒരു മണിവരെ കൊടുവള്ളി അഡീഷണൽ സി ഡി പി ഒ യിൽ ടെണ്ടർ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടറുകൾ തുറക്കുന്നതാണ്.
ഗവ. എഞ്ചിനിയറിങ് കോളേജ് എ.ഇ ആൻഡ് എഞ്ചിനീയറിങ് ഡിപ്പാർട്മെന്റിലേക്ക് പോർട്ടബിൾ പി.എ സിസ്റ്റം വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ 'ക്വട്ടേഷൻ നമ്പർ 15 /23-24 - പോർട്ടബിൾ പി.എ സിസ്റ്റം വിതരണത്തിനുള്ള ക്വട്ടേഷൻ'എന്ന് രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ്, കോളേജ് ,കോഴിക്കോട് വെസ്റ്റ് ഹിൽ (പിഒ), 673005' എന്ന മേൽ വിലാസത്തിൽ അയക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 12ന് ഉച്ചക്ക് രണ്ട് മണി വരെ. പൂരിപ്പിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം വൈകുന്നേരം മൂന്ന് മണിക്ക് തുറക്കുന്നതാണ്. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയവും വാറണ്ടി കാലയളവും പരാമർശിക്കേണ്ടതാണ്. ആവശ്യകതകളുടെ വിശദാംശങ്ങളും അവയുടെ വിതരണത്തെ കുറിച്ചുള്ള വ്യവസ്ഥകളും www.geckkd.ac.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.
ഗവ. എഞ്ചിനിയറിങ് കോളേജിൽ മാഗ്നറ്റിക് സ്റ്റിറർ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ 'ക്വട്ടേഷൻ നമ്പർ 14 /23-24 - മാഗ്നറ്റിക് സ്റ്റിറർ വിതരണത്തിനുള്ള ക്വട്ടേഷൻ'എന്ന് രേഖപ്പെടുത്തി 'പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ്, കോളേജ് ,കോഴിക്കോട് വെസ്റ്റ് ഹിൽ (പിഒ), 673005' എന്ന മേൽ വിലാസത്തിൽ അയക്കേണ്ടതാണ്.പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 11ന് ഉച്ചക്ക് രണ്ട് മണി വരെ. പൂരിപ്പിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കുന്നതാണ്. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയവും വാറണ്ടി കാലയളവും പരാമർശിക്കേണ്ടതാണ്. ആവശ്യകതകളുടെ വിശദാംശങ്ങളും അവയുടെ വിതരണത്തെ കുറിച്ചുള്ള വ്യവസ്ഥകളും www.geckkd.ac.in എന്ന വെബ്സൈറ്റിൽ നിന്നും നിന്നും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.