Sections

Tenders Invited: വിവിധ സ്ഥാപനങ്ങളിലേക്ക് ടെണ്ടറുകൾ ക്ഷണിച്ചു

Friday, Aug 18, 2023
Reported By Admin
Tenders Invited

അങ്കണവാടികളിൽ പാൽ വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിൽ കട്ടപ്പന മുൻസിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ 370 പ്രീ സ്കൂൾ കുട്ടികൾക്ക് 2023 സെപ്റ്റംബർ മുതൽ 2024 മാർച്ച് മാസം വരെ ഒരു കുട്ടിക്ക് 125 മില്ലി പാൽ ആഴ്ചയിൽ രണ്ട് ദിവസം (തിങ്കൾ, വ്യാഴം) വിതരണം ചെയ്യുന്നതിന് (മിൽമ, അംഗീകൃത ക്ഷീര സൊസൈറ്റികൾ, മിൽമ പാലും ക്ഷീര സൊസൈറ്റികളും ഇല്ലാത്ത സ്ഥലങ്ങളിൽ ക്ഷീര കർഷകർ, കുടുംബശ്രീ സംരംഭകർ) താൽപര്യമുളള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ആഴ്ചയിലെ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ അങ്കണവാടികളിൽ എത്തിച്ചാണ് പാൽ വിതരണം ചെയ്യേണ്ടത്. ഈ ദിവസങ്ങൾ അവധി ആയാൽ ബുധൻ, ശനി ദിവസങ്ങളിൽ വിതരണം ചെയ്യേണ്ടതും ഈ ദിവസങ്ങൾ അവധിയാകുന്ന പക്ഷം മറ്റ് ദിവസങ്ങളിൽ വിതരണം ചെയ്യേണ്ടതുമാണ്.ടെൻഡറിൽ ട്രാൻസപോർട്ടേഷൻ ചാർജ് 6 രൂപ ഉൾപ്പടെ ഒരു ലിറ്റർ പാലിന്റെ വിലയാണ് രേഖപ്പെടുത്തേണ്ടത്. (പരമാവധി ഒരു ലിറ്റർ പാലിന് 58 രൂപ). ടെൻഡർ ഫോമുകൾ ആഗസ്റ്റ് 25 ന് ഒരു മണി വരെ പ്രവർത്തി ദിവസങ്ങളിൽ നേരിട്ട് ഓഫിസിൽ പണമടച്ച് കൈപ്പറ്റാവുന്നതാണ്. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 25 പകൽ 1 മണി. ടെൻഡർ തുറക്കുന്ന തീയതി ആഗസ്റ്റ് 25 വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങൾക്ക് പ്രവർത്തി സമയത്ത് കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9656324414

ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ ഉപ്പുതറ പഞ്ചായത്തിലെ 44 അങ്കണവാടികളിലെ 300 പ്രീ സ്കൂൾ കുട്ടികൾക്ക് 2023 സെപ്റ്റംബർ മുതൽ 2024 മാർച്ച് മാസം വരെ ഒരു കുട്ടിക്ക് 125 മില്ലി പാൽ ആഴ്ചയിൽ രണ്ട് ദിവസം (തിങ്കൾ, വ്യാഴം) വിതരണം ചെയ്യുന്നതിന് (മിൽമ, അംഗീകൃത ക്ഷീര സൊസൈറ്റികൾ, മിൽമ പാലും ക്ഷീര സൊസൈറ്റികളും ഇല്ലാത്ത സ്ഥലങ്ങളിൽ ക്ഷീര കർഷകർ, കുടുംബശ്രീ സംരംഭകർ) താൽപര്യമുളള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 25 പകൽ 1 മണി. ടെൻഡർ തുറക്കുന്ന തീയതി ആഗസ്റ്റ് 25 വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങൾക്ക് പ്രവർത്തി സമയത്ത് കട്ടപ്പന ഐ.സി.ഡി.എസ്പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9188001731

ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ കാഞ്ചിയാർ പഞ്ചായത്തിലെ 30 അങ്കണവാടികളിലെ 235 പ്രീ സ്കൂൾ കുട്ടികൾക്ക് 2023 സെപ്റ്റംബർ മുതൽ 2024 മാർച്ച് മാസം വരെ ഒരു കുട്ടിക്ക് 125 മില്ലി പാൽ ആഴ്ചയിൽ രണ്ട് ദിവസം (തിങ്കൾ, വ്യാഴം) വിതരണം ചെയ്യുന്നതിന് (മിൽമ, അംഗീകൃത ക്ഷീര സൊസൈറ്റികൾ, മിൽമ പാലും ക്ഷീര സൊസൈറ്റികളും ഇല്ലാത്ത സ്ഥലങ്ങളിൽ ക്ഷീര കർഷകർ, കുടുംബശ്രീ സംരംഭകർ) താൽപര്യമുളള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 25 പകൽ 1 മണി. ടെൻഡർ തുറക്കുന്ന തീയതി ആഗസ്റ്റ് 25 വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങൾക്ക് പ്രവർത്തി സമയത്ത് കട്ടപ്പന ഐ.സി.ഡി.എസ്പ്രോജക്ട് ആഫീസുമായി ബന്ധപ്പെടുക. ഫോൺ: 9544892278.

കയറ്റിറക്ക് ജോലികൾ ഏറ്റെടുത്ത് നിർവഹിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു

മാനങ്ങാടി ജില്ലാ സ്റ്റേഷനറി ഓഫീസിലെ ഗതാഗത കയറ്റിറക്ക് ജോലികൾ ഏറ്റെടുത്ത് നിർവഹിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. സെപ്തംബർ 13 ന് വൈകീട്ട് 4 നകം ദർഘാസ് ലഭിക്കണം. ഫോൺ: 04936 248120.

ടെണ്ടർ ക്ഷണിച്ചു

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന് കീഴിൽ പാനോം നീർത്തടം മണ്ണിടിച്ചിൽ പ്രതിരോധ പദ്ധതി ഫേസ് 5 ഡി എൽ ടി പ്രവർത്തനങ്ങൾക്ക് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫീ 1785 രൂപ + ജി എസ് ടി. ബിഡ് സ്വീകരിക്കുന്ന അവസാന തിയ്യതി : സെപ്റ്റംബർ 4 വൈകിട്ട് 4 മണി. ബിഡ് സെപ്റ്റംബർ 7 ഉച്ചയ്ക്ക് രണ്ടു മണിക്ക് തുറക്കുന്നതാണ്. സമർപ്പിക്കേണ്ട വിലാസം : ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ്, സി ബ്ലോക്ക്, അഞ്ചാം നില കോഴിക്കോട് 20. കൂടുതൽ വിവരങ്ങൾക്ക്: 0495 2370790.

ഫർണിച്ചറുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുളള ഐ.സി.ഡി.എസ് മൂവാറ്റുപുഴ, അഡീഷണൽ ഓഫീസുകളിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വിതരണം ചെയ്യുന്നതിന് താല്പര്യമുളള ജിഎസ് ടി രജിസ്ട്രേഷനുളള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 26 രാവിലെ 11 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0485 2814205.

കളിമൺപാത്ര ഉൽപാദകരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു

കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺപാത്ര ഉൽപാദകരിൽ നിന്ന് ഗുണമേന്മയുള്ള കളിമൺ ഉൽപ്പന്നങ്ങൾ (ചെടിച്ചട്ടികൾ, മൺപാത്രങ്ങൾ, കളിമൺ വിഗ്രഹങ്ങൾ, ചുമർ അലങ്കാര വസ്തുക്കൾ, കമ്പോസ്റ്റ് പാത്രങ്ങൾ തുടങ്ങിയ) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.keralapottery.org. ഫോൺ: 0471 2727010.

ടെണ്ടർ ക്ഷണിച്ചു

തൃശൂർ ജനറൽ ആശുപത്രിയിലേയ്ക്ക് ഒ.പി ടിക്കറ്റ് പ്രിന്റിങ്ങ് ഫോംസ് ഒരു വർഷത്തേക്ക് പ്രിന്റ് ചെയ്തു തരുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 25 ന് ഉച്ചയ്ക്ക് രണ്ട് മണി. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നിന്നറിയാം. ഫോൺ - 0487 2427778.

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ബി, ഡി ബ്ലോക്കുകളിലെ ജനറേറ്ററുകളുടെ കേടായ ഉപകരണങ്ങൾക്ക് പകരം പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് 24ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.