- Trending Now:
ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ 20 ഫയർ എക്സ്റ്റിങ്ങ്യൂഷർ റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് ഏഴ് ഉച്ചക്ക് ഒന്നു വരെ നൽകാം. വിലാസം: സൂപ്രണ്ട്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആലപ്പുഴ -688012. ഫോൺ: 0477-2251151.
ആലപ്പുഴ: ജില്ലയിലെ പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് കായംകുളം, ചേർത്തല, ആലപ്പുഴ എന്നീ സ്ഥലങ്ങൾ കേന്ദ്രമാക്കി മണ്ണുമാന്തി യന്ത്രം, ബുൾഡോസർ, പ്രൊക്ലൈനർ തുടങ്ങിയവയിൽ ഡ്രൈവിങ് പരിശീലനം നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് 16ന് വൈകിട്ട് മൂന്നിന് മുമ്പായി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് നൽകണം. വിലാസം: ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ : 688001. ഫോൺ:
9496070348.
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് റീയേജന്റ് വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ആഗസ്റ്റ് 10 ന് ഉച്ചയ്ക്ക് 1 നകം ദർഘാസ് ലഭിക്കണം. ഫോൺ: 04935 266586.
എറണാകുളം ജനറൽ ആശുപത്രിയിലെ വിവിധ വാർഡുകളിൽ നിന്നുമുളള ജനറൽ വേസ്റ്റ് ശേഖരിച്ച് കൊണ്ടുപോകുന്നതിനായി 10 ജനറൽ വേസ്റ്റ് കളക്ഷൻ ട്രോളി വിതരണം ചെയ്യുന്നതിനായി പ്രവൃത്തി പരിചയമുളള വൃക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10 ഉച്ച വരെ.
കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പുതിയതായി നിർമ്മിക്കുന്ന എക്സറേ യൂണിറ്റിലേക്ക് ലെഡ് ഗ്ലാസ്സ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും.അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് ന് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലഭിക്കും.ഫോൺ:04662267276.
പത്തനാപുരം ശിശു വികസന ഓഫീസിന്റെ പരിധിയിലുള്ള 185 അങ്കണവാടികൾക്ക് 2022-2023 വർഷത്തെ പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ഓഗസ്റ്റ് ഒൻപതിന് ഉച്ചയ്ക്ക് 12ന് മുൻപായി ടെൻഡർ സമർപ്പിക്കണം. വിവരങ്ങൾക്ക് പത്തനാപുരം ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ : 04752351551, 9446524441.
പറക്കോട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ അടൂർ മുനിസിപ്പാലിറ്റി, ഏറത്ത് , കടമ്പനാട്, പളളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 109 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമുളള പാൽ വിതരണം ചെയ്യാൻ താത്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് മൂന്ന്. ഫോൺ:9497592065.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.