- Trending Now:
കോഴിക്കോട് മിനി ബൈപ്പാസ് റോഡിൽ മാങ്കാവ് ജംഗ്ഷൻ മുതൽ കോംട്രസ്റ്റ് വരെയുള്ള (കി മി 2/800 മുതൽ 5/000 വരെ) റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി 34 മരങ്ങളും 11 മരങ്ങളുടെ 17 ശാഖകളും, 56 മരങ്ങളുടെ ശാഖകളും മുറിച്ച് മാറ്റുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 10ന് നാല് മണിക്ക് മുമ്പായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് നിരത്ത് വിഭാഗം കോഴിക്കോട് ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2724727
കോഴിക്കോട് മിനി ബൈപ്പാസ് റോഡിൽ മീഞ്ചന്ത മുതൽ മാങ്കാവ് ജംഗ്ഷൻ വരെയുള്ള (കി.മീ 0/000 മുതൽ 2/800 വരെ) റോഡ് പുനരുദ്ധാരത്തിന്റെ ഭാഗമായി 36 മരങ്ങളും, 27 മരങ്ങളുടെ 39 ശാഖകളും, 32 മരങ്ങളുടെ ശാഖകളും മുറിച്ച് മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 10 ന് നാല് മണിക്ക് മുമ്പായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് നിരത്ത് വിഭാഗം കോഴിക്കോട് ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2724727.
എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ ഔദ്യോഗിക ഉപയോഗത്തിനായി ഡ്രൈവറും ഇന്ധനവും ഉൾപ്പെടെ വാഹനം വാടകയ്ക്ക് നൽകുവാൻ താൽപര്യമുള്ളവരിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 2 രാവിലെ 11ന് .
ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണർ, സിവിൽ സ്റ്റേഷൻ, കാക്കനാട് എറണാകുളം എന്ന വിലാസത്തിലാണ് ക്വട്ടേഷനുകൾ നൽകേണ്ടത്. ഫോൺ : 0484 2993641
ബാലുശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 110 അങ്കണവാടികളിലേക്കും, 2 മിനി അങ്കണവാടികളിലേക്കും 2022-23 സാമ്പത്തിക വർഷം പ്രീസ്കൂൾ കിറ്റ്-ട്രൈസൈക്കിൾ വാങ്ങി വിതരണം ചെയ്യുന്നതിന് ജി എസ് ടിയുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാധിഷ്ടിത റീടെണ്ടറുകൾ ക്ഷണിച്ചു. റീടെണ്ടർ തിയ്യതി ആഗസ്റ്റ് അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് ബാലുശ്ശേരി ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 9188959864.
കോഴിക്കോട് ഐസിഡിഎസ് 3 പരിധിയിൽ നാല് സെക്ടറുകളിലായുള്ള 140 അങ്കണവാടികളിൽ പാൽ,മുട്ട വിതരണം ചെയ്യുന്നതിനായി വ്യക്തികളിൽ നിന്നോ / സ്ഥാപനങ്ങളിൽ നിന്നോ സെക്ടർ അടിസ്ഥാനത്തിൽ പ്രത്യേകം ടെണ്ടർ ക്ഷണിച്ചു. അവസാന തിയ്യതി : ആഗസ്റ്റ് നാല്. കൂടുതൽ വിവരങ്ങൾക്ക് : 0495-2461197
തൂണേരി ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു കീഴിലെ 194 അങ്കണവാടികളിലേക്ക്, 2022-23 സാമ്പത്തിക വർഷം അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക് ജെംസ്, ജെംസ് ആക്റ്റിവിറ്റി ബുക്ക് എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനായി വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. അടങ്കൽ തുക 1,37,000 രൂപ. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി: ആഗസ്റ്റ് 4ന് ഉച്ചക്ക് രണ്ട് മണി വരെ. അന്നേ ദിവസം ഉച്ചക്ക് 3 മണിക്ക് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് :7025174038.
കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം ആശുപത്രി വികസന സൊസൈറ്റിയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ന്യായവില മെഡിക്കൽ ഷോപ്പിലേക്ക് 2023- 2024 വർഷത്തേക്ക് ആവശ്യമായ മരുന്നുകളും, സർജിക്കൽ ഉപകരണങ്ങളും, സ്യൂച്ചേർസ് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ആഗസ്റ്റ് രണ്ടിന് മുമ്പായി (ഓഫീസ് പ്രവർത്തി സമയത്ത്) ഹോസ്പിറ്റൽ ഫാർമസി പേയിംങ്ങ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 0495- 2350405.
കോഴിക്കോട്: 2023 - 24 സാമ്പത്തിക വർഷം ജില്ലാ വനിത ശിശു വികസന ഓഫീസർക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു. അടങ്കൽ തുക 3,60,000 രൂപ. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി : ആഗസ്റ്റ് അഞ്ചിന് രാവിലെ രാവിലെ 11.30. പൂരിപ്പിച്ച ടെണ്ടറുകൾ അന്നേ ദിവസം ഉച്ചക്ക് ശേഷം 2.30ന് തുറക്കും, കൂടുതൽ വിവരങ്ങൾക്ക്: 0495- 2370750.
തിരൂർ തുഞ്ചൻ ഗവ. കോളേജിലെ വിവിധ പ്രവൃത്തികൾക്കായി ടെണ്ടർ ക്ഷണിച്ചു. പഠിപ്പുര, ശുചിമുറി ബ്ലോക്ക്, സ്റ്റേജ് എന്നിവയുടെ നവീകരണം, പാർക്കിങ് ഏരിയ നിർമ്മാണം, പ്രധാന കെട്ടിടത്തിന്റെയും വിവിധ ഡിപ്പാർട്ട്മെന്റുകളുടേയും പെയിന്റിങ്, ലിഫ്റ്റ് നിർമ്മാണം തുടങ്ങിയ പ്രവൃത്തികൾക്കാണ് ടെണ്ടർ ക്ഷണിച്ചത്. ക്വട്ടേഷനുകൾ ആഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി പ്രിൻസിപ്പൽ, തുഞ്ചൻ ഗവ. കോളേജ് തിരൂർ, വാക്കാട് പി.ഒ മലപ്പുറം 676502 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9447116833.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.