Sections

കാലവർഷത്തിനോടനുബന്ധിച്ച് വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ടെണ്ടറുകൾ ക്ഷണിച്ചു

Tuesday, Jun 13, 2023
Reported By Admin
Tenders Invited

ദർഘാസ് ക്ഷണിച്ചു

കാലവർഷത്തിനോടനുബന്ധിച്ച് കുട്ടനാട് താലൂക്കിൽ വെള്ളപ്പൊക്കക്കെടുതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉപയോഗിക്കുന്ന ട്യൂബ് ലൈറ്റ്/ജനറേറ്റർ/ ഗ്യാസ് അടുപ്പ്/ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള വിവിധ തരം പാത്രങ്ങൾ/തവി/സ്പൂൺ എന്നിവയുടെ വാടക നിശ്ചയിക്കുന്നതിന് വാടകക്ക് കൊടുക്കുന്ന ഉടമകളിൽ നിന്ന് മുദ്ര വച്ച ദർഘാസ് ക്ഷണിച്ചു. ജൂൺ 19 രാവിലെ 12നകം കുട്ടനാട് താലൂക്ക് ഓഫീസിൽ നൽകണം. . ഫോൺ 0477 2702221.

ബാർജുകളുടെ ഉടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു

കാലവർഷത്തിനോടനുബന്ധിച്ച് കുട്ടനാട് താലൂക്കിൽ വെള്ളപ്പൊക്കക്കെടുതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ കരമാർഗം എത്തിച്ചേരാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ താലൂക്കിലെ വിവിധ വില്ലേജ് പ്രദേശങ്ങളിൽ ജലമാർഗം സഞ്ചരിച്ചു രക്ഷ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള ബാർജ്ജുകളുടെ വാടക നിശ്ചയിക്കുന്നതിന് ബാർജുകളുടെ ഉടമകളിൽ നിന്ന് മുദ്ര വച്ച ദർഘാസ് ക്ഷണിച്ചു. ജൂൺ 19 രാവിലെ 12നകം കുട്ടനാട് താലൂക്ക് ഓഫീസിൽ നൽകണം. . ഫോൺ 0477 2702221.

ടോറസ്/ടിപ്പർ ലോറികളുടെ ഉടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു

കാലവർഷത്തോടനുബന്ധിച്ച് കുട്ടനാട് താലൂക്കിൽ വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കേണ്ടി വരുന്ന ടോറസ്/ടീപ്പർ ലോറികളുടെ വാടക നിശ്ചയിക്കുന്നതിന് ടോറസ്/ടിപ്പർ ലോറികളുടെ ഉടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂൺ 19 രാവിലെ 12 ന് മുമ്പ് താലൂക്ക് ഓഫീസിൽ നൽകണം. അന്നേദിവസം പകൽ മൂന്നിന് തുറന്ന് പരിശോധിക്കും, ഫോൺ: 0477- 2702221.

എസ്കവേറ്റർ ഉടമകളിൽ നിന്ന് ദർഘാസുകൾ ക്ഷണിച്ചു

കാലവർഷത്തോടനുബന്ധിച്ച് കുട്ടനാട് താലൂക്കിൽ വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന എസ്കവേറ്റർ (ജെ.സി.ബി/ഹിറ്റാച്ചി തുടങ്ങിയ ബ്രാൻഡുകൾ) കളുടെ വാടക നിശ്ചയിക്കുന്നതിന് എസ്കവേറ്റർ ഉടമകളിൽ നിന്ന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ജൂൺ 19ന് രാവിലെ 12 ന് മുമ്പ് താലൂക്ക് ഓഫീസ് കാര്യലയത്തിൽ നൽകണം. അന്നേദിവസം പകൽ മൂന്നിന് തുറന്ന് പരിശോധിക്കും. ഫോൺ: 0477- 2702221.

പ്രകൃതി ക്ഷോഭം: യാന ഉടമകളിൽ നിന്ന് ദർഘാസുകൾ ക്ഷണിച്ചു

കുട്ടനാട് താലൂക്കിൽ പ്രകൃതിക്ഷോഭ-ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യാന ഉടമകളിൽ നിന്ന് ദർഘാസുകൾ ക്ഷണിച്ചു. വെള്ളപ്പൊക്കടുതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ കരമാർഗം എത്താൻ സാധിക്കാത്ത സന്ദർഭങ്ങളിൽ താലൂക്കിലെ വിവിധ വില്ലേജ് പ്രദേശങ്ങളിൽ ജല മാർഗം സഞ്ചരിച്ച് രക്ഷാപ്രവർത്തനങ്ങൾ ഏർപ്പെടുന്നതിനും പ്രളയക്കെടുതിയിൽപ്പെട്ടവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ജീവനക്കാരെ വിവിധ സ്ഥലങ്ങളിൽ വിന്യസിക്കുന്നതിനുമായി 12-15 ആളുകൾക്ക് സഞ്ചരിക്കാവുന്ന യാത്ര ബോട്ട്, വള്ളം എന്നിവ ഉപയോഗിക്കുന്നതിന് വാടക നിശ്ചയിക്കുന്നതിനായി യാന ഉടമകളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ജൂൺ 19 രാവിലെ 12ന് മുമ്പ് കുട്ടനാട് താലൂക്ക് ഓഫീസിൽ ലഭിക്കണം. ഫോൺ- 0477 2702221.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.