Sections

Tenders Invited: വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് ടെണ്ടറുകൾ ക്ഷണിച്ചു

Wednesday, Sep 20, 2023
Reported By Admin
Tenders Invited

കാർ/ജീപ്പ് വാടകയ്ക്ക്: ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ചെങ്ങന്നൂർ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിന്റെ ആവശ്യങ്ങൾക്കായി ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെ കാർ/ജീപ്പ് (എ.സി) വാടകയ്ക്ക് നൽകുന്നതിന് റീ-ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ 28ന് ഉച്ചയ്ക്ക് ഒന്നു വരെ നൽകാം. ഫോൺ: 0479 2452934, 9744021133.

കൊല്ലം: ജില്ലാതല ഐ സി ഡി എസ് സെൽ പ്രോഗ്രാംഓഫീസിലേക്ക് കാർ/ജീപ്പ് കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ടാക്സി പെർമിറ്റ് ഉള്ള ഏഴുവർഷത്തിൽ താഴെ കാലപ്പഴക്കമുള്ളതായിരിക്കണം. വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്ന വ്യക്തിയുടെ പേരിൽ ടെൻഡർ സമർപ്പിക്കണം. സെപ്റ്റംബർ 25 ഉച്ചയ്ക്ക് രണ്ടിനകം പ്രോഗ്രാം ഓഫീസർ, ജില്ലാ പ്രോഗ്രാം ഓഫീസ്, ജില്ലാതല ഐ സി ഡി എസ് സെൽ, സിവിൽ സ്റ്റേഷൻ, കൊല്ലം വിലാസത്തിൽ ലഭിക്കണം. ഫോൺ - 04742793069.

പ്രീസ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു

കോട്ടയം: പള്ളം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള 134 അങ്കണവാടികളിലെ 1029 ഗുണഭോക്താക്കൾക്ക് പ്രീസ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. സെപ്റ്റംബർ 28ന് ഉച്ചകഴിഞ്ഞ് 2.30 വരെ ദർഘാസ് സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ: 0481 2310355.

പ്രിന്റ് ചെയ്ത കാർട്ടൻ ബോക്സുകൾ ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

സംസ്ഥാന ബയോ കൺട്രോൾലാബ് മണ്ണൂത്തിയിലേക്ക് ആവശ്യമായ പ്രിന്റ് ചെയ്ത കാർട്ടൻ ബോക്സുകൾ ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ട്രൈക്കോഡെർമ വിരിഡെ, സ്യൂഡോമോണാസ് ഫ്ലൂറസെൻസ് എന്നിവ നിറയ്ക്കുന്നതിന്ന് ആവശ്യമായ പ്രിന്റ് ചെയ്ത കാർട്ടൻ ബോക്സുകൾ ലഭ്യമാക്കണം. ട്രൈക്കോഡെർമ വിരിഡെ, സ്യൂഡോമോണാസ് മ്യൂറസെൻസ് എന്നിവ മൂന്ന് പ്ലൈ ഇഫ്ലുട്ടഡ് കോറഗേഷനോട് കൂടിയ കാർട്ടൻ ഫൈബർ ബോക്സുകൾ ( നാല് കളർ പ്രിന്റിങ്ങോടു കൂടി) ഒരു കിലോ പ്രോഡക്റ്റ് നിറക്കുന്നതിനായുള്ള ബോക്സിന്റെ അളവ് 13.5 x 5.5 x 19 സെന്റിമീറ്റർ, 190 ജി.എസ്.എം കുറയാതെ ഡിസൈൻ ചെയ്ത് പ്രിന്റ് ചെയ്ത് നൽകണം. കൂടാതെ ലീഫ് ലെറ്റ് ഒന്നിലധികം ഭാഷകളിൽ പ്രിന്റ് ചെയ്തും നൽകണം. ലീഫ് ലെറ്റ് പ്രിന്റ് ചെയ്യുന്നതിനുള്ള മാതൃക ലാബിൽ ലഭ്യമാണ്. ട്രൈക്കോഡെർമ വിരിഡെ 15,000 എണ്ണം, സ്യൂഡോമോണാസ് മ്യൂറസെൻസ് 20,000 എണ്ണം എന്നിങ്ങനെയാണ് ഏകദേശ അളവ്. സാമ്പിൾ ടെണ്ടറിനോടൊപ്പം സമർപ്പിക്കണം. ദർഘാസുകൾ മുദ്ര വച്ച കവറുകൾക്കുള്ളിൽ, കവറിനു പുറത്ത് ഇനം, നമ്പർ, പേര് വിവരം എന്നിവ രേഖപ്പെടുത്തി കൃഷി ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന ബയോ കൺട്രോൾലാബ്, മണ്ണൂത്തി എന്ന വിലാസത്തിൽ ഒക്ടോബർ 19 ന് ഉച്ചയ്ക്ക് 12 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുകയോ www.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം. ഫോൺ: 0487 237460.

യൂണിഫോം, പി.ടി ഡ്രസ്സ് എന്നിവ തുണിയെടുത്ത് തയ്ച്ച് അനുബന്ധ സാമഗ്രികൾ ഉൾപ്പടെ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

കണിയാമ്പറ്റ ജി.എം.ആർ.എസിലെ എസ്.പി.സി യൂണിറ്റിലുള്ള 35 വിദ്യാർത്ഥിനികൾക്ക് 1 ജോഡി യൂണിഫോം, പി.ടി ഡ്രസ്സ് എന്നിവ തുണിയെടുത്ത് തയ്ച്ച് അനുബന്ധ സാമഗ്രികൾ ഉൾപ്പടെ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികൾ, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സെപ്റ്റംബർ 25 ന് ഉച്ചക്ക് 2.30 നകം ലഭിക്കണം. ഫോൺ: 04936 284818.

പാൽ വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

ഐ.സി.ഡിഎസ് കട്ടപ്പന പ്രോജക്ട് പരിധിയിലെ ഉപ്പുതറ പഞ്ചായത്തിലെ 44 അങ്കണവാടികളിലെ 300 പ്രീ സ്കൂൾ കുട്ടികൾക്ക് 2023 ഒക്ടോബർ മുതൽ 2024 മാർച്ച് മാസം വരെ ഒരു കുട്ടിക്ക് 125 മില്ലി പാൽ ആഴ്ചയിൽ രണ്ട് ദിവസം വിതരണം ചെയ്യുന്നതിന് മിൽമ, അംഗീകൃത ക്ഷീര സൊസൈറ്റികൾ, മിൽമ പാലും ക്ഷീര സൊസൈറ്റികളും ഇല്ലാത്ത സ്ഥലങ്ങളിൽ ക്ഷീര കർഷകർ, കുടുംബശ്രീ സംരംഭകർ തുടങ്ങി താൽപര്യമുളള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 3 പകൽ 1 മണി. ടെൻഡർ തുറക്കുന്ന തീയതി ഒക്ടോബർ 3 വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങൾക്ക് പ്രവർത്തി സമയത്ത് കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9188001731.

മുട്ട വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

ഐ.സി.ഡിഎസ് കട്ടപ്പന പ്രോജക്ട് പരിധിയിലെ ഉപ്പുതറ പഞ്ചായത്തിലെ 44 അങ്കണവാടികളിലെ 300 പ്രീ സ്കൂൾ കുട്ടികൾക്ക് ഒക്ടോബർ മുതൽ 2024 മാർച്ച് മാസം വരെ പരമാവധി ഒരു മുട്ടയ്ക്ക് ട്രാൻസ്പോർട്ടേഷൻ ചാർജ് 2 രൂപ ഉൾപ്പടെ 8 രൂപ നിരക്കിൽ ആഴ്ചയിൽ രണ്ട് കോഴിമുട്ടവീതം വിതരണം ചെയ്യുന്നതിന് താൽപര്യമുളള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 3 പകൽ 1 മണി. ടെൻഡർ തുറക്കുന്ന തീയതി ഒക്ടോബർ 3 വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങൾക്ക് പ്രവൃത്തി സമയത്ത് കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9188001731.

പുസ്തകങ്ങൾ ബയന്റ് ചെയ്ത് തരുന്നതിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു

തൊടുപുഴ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ 2022 വർഷത്തെ കേരള ലോ ഡിസിഷൻ, ഇന്ത്യൻ ലോ റിപ്പോർട്സ്, കേരള ഹൈക്കോർട്ട് കേസസ്, എന്നീ നിയമ പുസ്തകങ്ങൾ വാല്യങ്ങളായി തരം തിരിച്ച് ബയന്റ് ചെയ്ത് തരുന്നതിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 16 ന് രാവിലേ 10.30 വരെ ക്വട്ടേഷൻ സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ചക്ക് 2 മണിക്ക് തുറക്കുന്നതുമാണ്. ഫോൺ നമ്പറും ഇ-മെയിൽ ഐഡിയും സഹിതം ക്വട്ടേഷൻ സമർപ്പിക്കണം. ക്വട്ടേഷൻ സംബന്ധിച്ച വിശദവിവരങ്ങൾ ഓഫീസ് സമയത്ത് നേരിട്ട് അറിയാവുന്നതും ബയന്റ് ചെയ്യേണ്ട നിയമ പുസ്തകങ്ങൾ നേരിട്ട് പരിശോധിക്കാവുന്നതുമാണ്. ഫോൺ: 04862 256015.

സ്പോർട്സ് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി സ്പോർട്സ് ക്യാമ്പ് നടത്തുന്നതിനായി ജില്ലയിലെ 18 സ്കൂളുകളിലേക്ക് സ്പോർട്സ് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 29 ന് വൈകിട്ട് നാലിനകം നൽകണം. അടങ്കൽ തുക 3,80,000 രൂപ. കൂടുതൽ വിവരങ്ങൾ ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ ലഭിക്കും. ഫോൺ: 0491-2911098, 9544114632.

ഇ- ടെൻഡർ ക്ഷണിച്ചു

എറണാകുളം ജനറൽ ആശുപത്രിയിലേക്ക് ആവശ്യമായ ഒരു മൈക്രോഡിബ്രൈഡർ ഹാൻഡ് പീസ് വിത്ത് ബ്ലേഡ്സ് വിതരണം ചെയ്യുന്നതിനായി അംഗീകൃത വ്യാപാരസ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത സ്വഭാവമുള്ള ഇ- ടെൻഡറുകൾ ക്ഷണിച്ചു. www.etenders.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സമർപ്പിക്കാം.ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി :ഒക്ടോബർ 3 വൈകിട്ട് 5 വരെ .കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവർത്തിസമയങ്ങളിൽ നേരിട്ട് അറിയാം. ഫോൺ: 04842386000.

ഇ-ടെൻഡർ ക്ഷണിച്ചു

കോതമംഗലം ബ്ലോക്ക് എംഎൽഎ എസ്ഡിഎഫ് പദ്ധതിയിൽ പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, www.lsg.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും അറിയാം. ഫോൺ:0485 2822544. ടെൻഡർ സർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 28 വൈകിട്ട് 6 വരെ.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.