Sections

Tenders Invited: വിവിധ വർക്കുകളിലേക്ക് ടെണ്ടറുകൾ ക്ഷണിച്ചു

Wednesday, Aug 23, 2023
Reported By Admin
Tenders Invited

പ്രീസ്കൂൾ കിറ്റ് വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിൽ കുഴൽമന്ദം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 166 അങ്കണവാടികൾക്ക് പ്രീ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. നികുതി, കടത്തുകൂലി, കയറ്റിറക്കുകൂലി തുടങ്ങിയ കൂലി ചെലവുകൾ ഉൾപ്പെടെയുള്ള നിരക്ക് രേഖപ്പെടുത്തണം. 4980 രൂപയാണ് നിരതദ്രവ്യം. ടെൻഡറുകൾ ആഗസ്റ്റ് 24 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ടെൻഡറുകൾ തുറക്കും. ഫോൺ: 04922272232.

വനിതാശിശു വികസന വകുപ്പിന് കീഴിൽ ദേവികുളം അഡീഷണൽ പ്രോജക്ട് പരിധിയിലുളള അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് തയ്യാറുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുളള ടെൻഡറുകൾ ക്ഷണിച്ചു. സെപ്റ്റംബർ അഞ്ചിന് പകൽ രണ്ട് മണി വരെ ടെൻഡർ അപേക്ഷകൾ സ്വീകരിക്കും. അന്നേ ദിവസം മൂന്ന് മണിക്ക് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04865230601

വാഹനം നൽകാൻ താൽപ്പര്യമുള്ള വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു

വിമൺ പ്രൊട്ടക്ഷൻ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് 2023 -24 സാമ്പത്തിക വർഷം കരാർ അടിസ്ഥാനത്തിൽ വാഹനം നൽകാൻ താൽപ്പര്യമുള്ള വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറിന്റെ അടങ്കൽ തുക 360000/ രൂപ. പൂരിപ്പിച്ച ടെണ്ടർ ലഭിക്കേണ്ട അവസാന തിയ്യതി : സെപ്റ്റംബർ നാല് വൈകീട്ട് 2:30. ടെണ്ടറുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ടെണ്ടർ അംഗീകരിച്ച് ലഭിക്കുന്ന വ്യക്തി അടങ്കൽ തുകയുടെ അഞ്ച് ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നൽകേണ്ടതും 200 രൂപയുടെ മുദ്രപത്രത്തിൽ എഗ്രിമെൻറ് വെക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2371343

മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഔദ്യോഗിക ആവശ്യത്തിലേക്കായി മാസ വാടക നിരക്കിൽ ഡ്രൈവർ സഹിതം ഏഴ് വർഷത്തിൽ താഴെ പഴക്കമുള്ളതും ടാക്സി പെർമിറ്റുള്ളതും അഞ്ച് പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ളതുമായ വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ രണ്ടിന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0490 2321818.

മത്സര പരീക്ഷകൾക്ക് പരിശീലനം: ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പറളി, കോങ്ങാട് പഞ്ചായത്തുകളിൽ 2023-24 വർഷത്തെ അഭ്യസ്തവിദ്യരായ പട്ടികജാതി വിഭാഗക്കാർക്ക് മത്സര പരീക്ഷകൾക്ക് പരിശീലനം എന്ന പദ്ധതിക്കായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ആഗസ്റ്റ് 24ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേദിവസം രണ്ടിന് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങൾ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് ലഭിക്കുമെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 8547630126.

ഇ-ടെൻഡർ ക്ഷണിച്ചു

അഴുത ബ്ളോക്ക് പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയർ നിർവഹണ ഉദ്യോഗസ്ഥനായിട്ടുളള 2023-24 സാമ്പത്തിക വർഷത്തെ ഏഴ് പ്രവൃത്തികൾക്ക് ഇ-ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലും അഴുത ബ്ളോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലും ലഭ്യമാണ്.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.