Sections

Tender Invited: വിവിധ പ്രവൃത്തികൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Friday, Jul 07, 2023
Reported By Admin
Tenders Invited

വാഹന ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികൡ നിന്നും ഇ-ടെൻഡർ ക്ഷണിച്ചു

ജൂലൈ മുതൽ ഒരു വർഷത്തേക്ക് പരീക്ഷാ കമ്മീഷ്ണറുടെ ഓഫീസിൽ നിന്നും പരീക്ഷാ സാമഗ്രികൾ എത്തിക്കാൻ വാഹന ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇ-ടെൻഡർ നൽകാം. പരീക്ഷാ സാമഗ്രികൾ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്നതിന് മീഡിയം മോട്ടോർ വെഹിക്കിൾ, കവചിത വാഹനങ്ങൾ എന്നീ ഇനത്തിൽപ്പെട്ട (qualis, innova, bolero, sumovita, covered Medium vehicle, Mahindra Traveller, force Traveller etc.) വാഹന ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും വ്യക്തികളുമാണ് ഇ-ടെൻഡർ നൽകേണ്ടത്. അവസാന തീയതി ജൂലൈ 14 വൈകീട്ട് 3.30 വരെ. അടങ്കൽ തുകയും ദർഘാസ് ഫീസും, നിരതദ്രവ്യം എന്നിവയെ കുറിച്ചുള്ള വിശദ വിവരം etenders.kerala.gov.in വെബ്‌സൈറ്റിൽ Tender Id 2023_CGE_585231_1 പ്രകാരം ലഭ്യമാണ്. വിശദ വിവരങ്ങൾ പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ (എഫ് സെക്ഷൻ, പരീക്ഷാ ഭവൻ, പൂജപ്പുര, തിരുവനന്തപുരം, ഫോൺ: 0471-2546825) നിന്ന് അറിയാം.

ട്രേഡ് ഫെയർ നടത്തുന്നതിനായി ക്വട്ടേഷൻ

ജൂലൈ 20 മുതൽ ഒക്ടോബർ രണ്ട് വരെ ട്രേഡ് ഫെയർ നടത്തുന്നതിനായി 13781 ചതുരശ്ര മീറ്ററുള്ള കണ്ണൂർ പൊലീസ് മൈതാനം (പടിഞ്ഞാറ് ഭാഗം) ആവശ്യക്കാർക്ക് അനുവദിക്കും. താൽപര്യമുള്ള സ്ഥാപനങ്ങൾ/വ്യക്തികൾ ജൂലൈ 11ന് വൈകിട്ട് നാല് മണിക്കകം ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 7736367070, 0497 2763332.

കാന്റീൻ ക്വട്ടേഷൻ

തലശ്ശേരി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം കാര്യാലയത്തിന് കീഴിലുള്ള തലശ്ശേരി വിശ്രമ മന്ദിരത്തിൽ പ്രവർത്തിച്ചുവരുന്ന കാന്റീൻ രണ്ട് വർഷക്കാലത്തേക്ക് പാട്ടവ്യവസ്ഥയിൽ ഏറ്റെടുത്ത് നടത്താൻ തയ്യാറുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 15ന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 9495260686. ഇ മെയിൽ: eebldknr@gmail.com.

കാർ വാടകയ്ക്ക് ഓടിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള പള്ളുരുത്തി ഐസിഡിഎസിന് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി കരാറടിസ്ഥാനത്തിൽ ഒരു കാർ വാടകയ്ക്ക് ഓടിക്കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 18 വൈകിട്ട് 3 വരെ.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.