- Trending Now:
നെടുംകണ്ടം ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 115 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം നെടുംകണ്ടത്ത് പ്രവർത്തിക്കുന്ന പ്രോജക്ട് ഓഫീസിൽ നിന്നും ജൂലൈ 18 മുതൽ നേരിട്ട് ലഭിക്കും. അവസാന തീയതി ആഗസ്റ്റ് 07 ന് 02 മണി. കൂടുതൽ വിവരങ്ങൾക്ക് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ - 7907558905.
ഗാന്ധിഗ്രാം സർക്കാർ ത്വക്ക് രോഗ ആശുപത്രിയിലെ 2022 - 23 വർഷത്തെ ഗർഹണ നടപടികളുടെ ഭാഗമായ സാമഗ്രികൾ വിൽപ്പന നടത്തുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ചെമ്പ്, അലുമിനിയം, പിച്ചള എന്നീ സാമഗ്രികളുടെ തൂക്കത്തിന്റെ അടിസ്ഥാനത്തിലാണ് വിൽപ്പന. സാമഗ്രികളുടെ കിലോഗ്രാമിന്റെ വില ക്വട്ടേഷനിൽ രേഖപ്പെടുത്തണം. അടിസ്ഥാന വില കിലോഗ്രാമിന് - ചെമ്പ് 420 രൂപ, അലുമിനിയം 150 രൂപ. ക്വട്ടേഷൻ നടപടികൾക്ക് സ്റ്റോർ പർച്ചേസ് നിയമം ബാധകമാണ്. വിൽപ്പന നടത്തുവാൻ ഉദ്ദേശിക്കുന്ന സാമഗ്രികൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10നും വൈകിട്ട് അഞ്ചിനും ഇടയിൽ നേരിട്ട് കാണാം. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി - ജൂലൈ 27. ഫോൺ 0480 2732035.
അഗളി സി.എച്ച്.സിയിലെ ലാബിലേക്ക് ലാബ് റീ ഏജന്റ് വിതരണത്തിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 20 ന് രാവിലെ 11 വരെ നൽകാം. അന്നേദിവസം ഉച്ചക്ക് 12 ന് ദർഘാസുകൾ തുറക്കും. നിരതദ്രവ്യമായ 5000 രൂപ സൂപ്രണ്ട് സി.എച്ച്.സി അഗളി എന്ന പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യണം. ഫോൺ: 0492 4296921,9446720017.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.