Sections

Tenders Invited: വിവിധ സർക്കാർ ഓഫീസുകളിലേക്ക് ടെണ്ടറുകൾ ക്ഷണിച്ചു

Tuesday, Sep 12, 2023
Reported By Admin
Tenders Invited

ഓഫ് റോഡ് വാഹനം വാടകയ്ക്ക് കരാർ അടിസ്ഥാനത്തിൽ ടെണ്ടർ ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പിൻ കീഴിലെ ഐ.സി.ഡി.എസ് കൽപ്പറ്റ പ്രൊജക്ടിന്റെ ഉപയോഗത്തിനായി 2023-24 സാമ്പത്തിക വർഷത്തേക്ക് ഓഫ് റോഡ് വാഹനം വാടകയ്ക്ക് കരാർ അടിസ്ഥാനത്തിൽ എടുത്തുപയോഗിക്കുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങൾ, വ്യക്തികളിൽ നിന്നും റീടെണ്ടർ ക്ഷണിച്ചു. സെപ്തംബർ 26 ന് ഉച്ചക്ക് 2 നകം കൽപ്പറ്റ ഐസി.ഡി.എസ് പ്രോജക്ട് ഓഫീസിൽ ടെണ്ടർ ലഭിക്കണം. ഫോൺ: 04936 207 014.

റീടെൻഡർ ക്ഷണിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിലെ ആവശ്യത്തിനായി ജീപ്പ്/കാർ വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് 1.30നകം നൽകണം.

മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ് സമുച്ചയത്തിൽ കൃഷി എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിന്റെ മതിലിനോട് ചേർന്ന് അപകടകരമായി നിന്നിരുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 15ന് ഉച്ചയ്ക്ക് ഒന്നിനകം ക്വട്ടേഷൻ നൽകണം. വിശദവിവരത്തിന് ഫോൺ: 04812583095.

ആൻസർ ബുക്ക്ലെറ്റ് വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിലെ വിദ്യാർത്ഥികൾക്ക് ആൻസർ ബുക്ക്ലെറ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സെപ്റ്റംബർ 14 ന് ഉച്ചക്ക് രണ്ടിനകം പ്രിൻസിപ്പാൾ, ഗവ എൻജിനീയറിങ് കോളെജ്, മണ്ണംപറ്റ (പി.ഒ), ശ്രീകൃഷ്ണപുരം, പാലക്കാട്- 678633 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ക്വട്ടേഷനുകൾ അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. വിശദവിവരങ്ങൾക്ക്: www.gecskp.ac.in, 04662260350


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.