Sections

Tenders Invited: വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിലേക്ക് വേണ്ടി ടെണ്ടറുകൾ ക്ഷണിച്ചു

Saturday, Aug 19, 2023
Reported By Admin
Tenders Invited

വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു

മുളന്തുരുത്തി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ആവശ്യത്തിനായി 2023 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെ ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി മത്സര സ്വഭാവമുള്ള ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 5 ഉച്ചയ്ക്ക് 12 വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന മുളന്തുരുത്തി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസുമായോ 0484-2786680 9188959730, 9947864784).എന്ന നമ്പരുകളിലോ ബന്ധപ്പെടാം.

ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ മാതൃയാനം പദ്ധതിയിലേക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, ആലുവ ജില്ല ആശുപത്രി, ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രി, മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലേക്ക് ടാക്സി പെർമിറ്റുളള ഓരോ വാഹനം വീതം മൂന്ന് മാസത്തേക്ക് കരാറടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്നും മത്സരാധിഷ്ഠിത ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24 ഉച്ചയ്ക്ക് ശേഷം 3 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2354737.

പ്രീ സ്കൂൾ കിറ്റ് വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ കുഴൽമന്ദം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് പരിധിയിലുള്ള 166 അങ്കണവാടികൾക്ക് പ്രീസ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. 4980 രൂപയാണ് നിരതദ്രവ്യം. ടെൻഡറുകൾ ആഗസ്റ്റ് 24 ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ടെൻഡറുകൾ തുറക്കും. ഫോൺ: 04922 272232.

അങ്കണവാടി നവീകരണത്തിന് ടെൻഡർ ക്ഷണിച്ചു

മണ്ണാർക്കാട് ഐ.സി.ഡി.എസ് ഓഫീസിന് കീഴിലെ രണ്ട് അങ്കണവാടികൾ വിഭിന്നശേഷി സൗഹൃദമാക്കി നവീകരിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ആഗസ്റ്റ് 25 ന് ഉച്ചയ്ക്ക് ഒന്ന് വരെ നൽകാം. അന്നേദിവസം ഉച്ചക്ക് രണ്ടിന് ടെൻഡർ തുറക്കുമെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ: 8281132034.

ജെംസ്, ജെംസ് ആക്റ്റിവിറ്റി ബുക്ക് എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനായി ദർഘാസുകൾ ക്ഷണിച്ചു

തൂണേരി ശിശുവികസന പദ്ധതി കാര്യാലയത്തിനു കീഴിലെ 194 അങ്കണവാടികളിലേക്ക്, 2022-23 സാമ്പത്തിക വർഷം അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക് ജെംസ്, ജെംസ് ആക്റ്റിവിറ്റി ബുക്ക് എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനായി വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി: ആഗസ്റ്റ് 25ന് ഉച്ചക്ക് രണ്ട് മണി വരെ. കൂടുതൽ വിവരങ്ങൾക്ക് തൂണേരി ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടവുന്നതാണ്. ഫോൺ: 9562215144

ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ ജനറൽ ആശുപത്രിയിലെ വാഹന പാർക്കിങ് ഫീ പിരിക്കുന്നതിനുള്ള അവകാശം ഒരു വർഷത്തേക്ക് നൽകുന്നതിന് സീൽ വെച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ ആഗസ്റ്റ് 21 മുതൽ 26 വരെ ലഭിക്കും. സെപ്റ്റംബർ 5 ന് 2.30 ന് മുമ്പായി ടെണ്ടറുകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ 0487 2427778.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.