Sections

Tenders Invited: വിവിധ പ്രവൃത്തികൾ നടപ്പിലാക്കുന്നതിലേക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Saturday, Jul 22, 2023
Reported By Admin
Tenders Invited

മത്സ്യതീറ്റ: ടെൻണ്ടർ ക്ഷണിച്ചു

നെയ്യാർഡാം നാഷണൽ ഫിഷ് സീഡ് ഫാമിലെ ബ്രൂഡ് മത്സ്യങ്ങൾക്കും മത്സ്യകുഞ്ഞുങ്ങൾക്കും തീറ്റ നൽകുന്നതിനായി, മത്സ്യതീറ്റ വിതരണം ചെയ്യുന്ന അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ടെണ്ടറുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കമലേശ്വരത്തുള്ള ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് തിരുവനന്തപുരം മേഖല ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

ജെംസ്, ജെംസ് ആക്റ്റിവിറ്റി ബുക്ക് എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനായി ദർഘാസ് ക്ഷണിച്ചു

തൂണേരി ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു കീഴിലെ 194 അങ്കണവാടികളിലേക്ക്, 2022-23 സാമ്പത്തിക വർഷം അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക് ജെംസ്, ജെംസ് ആക്റ്റിവിറ്റി ബുക്ക് എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനായി വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. അടങ്കൽ തുക 1,37,000 രൂപ. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി: ആഗസ്റ്റ് നാലിന് ഉച്ചക്ക് രണ്ട് മണി വരെ. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 7025174038.

കോഴിമുട്ട വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു

കോഴിക്കോട് ഐ.സി.ഡി.എസ് അർബൻ 2 സി.ഡി.പി.ഒ യുടെ കാര്യാലയത്തിനു കീഴിലെ 4 സെക്ടറുകളിലെ 140 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷം കോഴിമുട്ട വിതരണം ചെയ്യുന്നതിന് സെക്ടർ തലത്തിൽ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ആഗസ്റ്റ് നാലിന് ഉച്ചക്ക് രണ്ട് മണി വരെ. കൂടുതൽ വിവരങ്ങൾക്ക് : 0495-2373566.

ടെൻഡർ ക്ഷണിച്ചു

എറണാകുളം ജനറൽ ആശുപത്രിയിലെ വിവിധ വാർഡുകളിലേക്കും ഡിപ്പാർട്ട്മെൻറുകളിലേക്കുമായി ഒരു വർഷക്കാലയളവിലേക്ക് കരാറടിസ്ഥാനത്തിൽ അംഗീകൃത കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും 10 ട്രോളി പുളളർ, 8 ഡോർ സ്റ്റാഫ്, 10 ഗേറ്റ് പാസ് സ്റ്റാഫ് ജീവനക്കാർക്കായുളള ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ആഗസ്റ്റ് 9- വരെ നൽകാം. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ നേരിട്ട് അറിയാം.

വിവിധയിനം സാധനങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവ. മെഡിക്കൽ കോളജിലെ ആർ.ഇ.ഐ.സി/ ഓട്ടിസം സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിലേക്ക് കളേർഡ് പ്രോഗ്രാസീവ് മാറ്റ്റൈസസ് (സിപി.എം) വാങ്ങുന്നതിനും, പീഡിയാട്രിക്സ് വിഭാഗത്തിലേക്ക് വിവിധയിനം സാധനങ്ങൾ വാങ്ങുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. പ്രിൻസിപ്പാൾ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ഓഗസ്റ്റ് രണ്ടിന് ഉച്ചക്ക് 12 വരെ ക്വട്ടേഷൻ നൽകാം. ഫോൺ: 0477-2282015.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.