- Trending Now:
വനിത ശിശു വികസന വകുപ്പിന് കീഴിൽ കുഴൽമന്ദം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 166 അങ്കണവാടികൾക്ക് പ്രീ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. നികുതി, കടത്തുകൂലി, കയറ്റിറക്കുകൂലി തുടങ്ങിയ കൂലി ചെലവുകൾ ഉൾപ്പെടെയുള്ള നിരക്ക് രേഖപ്പെടുത്തണം. 4980 രൂപയാണ് നിരതദ്രവ്യം. ടെൻഡറുകൾ ആഗസ്റ്റ് 24 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ടെൻഡറുകൾ തുറക്കും. ഫോൺ: 04922272232.
ആലപ്പുഴ: വെളിയനാട് ഐ.സി.ഡി.എസ്. പ്രോജക്ടിലെ 105 അങ്കണവാടികൾക്ക് 2022-23 സാമ്പത്തികവർഷം പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഓഗസ്റ്റ് 25 രാവിലെ 11.30 വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 0477-2754748.
പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പറളി, കോങ്ങാട് പഞ്ചായത്തുകളിൽ 2023-24 വർഷത്തെ അഭ്യസ്തവിദ്യരായ പട്ടികജാതി വിഭാഗക്കാർക്ക് മത്സര പരീക്ഷകൾക്ക് പരിശീലനം എന്ന പദ്ധതിക്കായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ആഗസ്റ്റ് 24ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേദിവസം രണ്ടിന് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങൾ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് ലഭിക്കുമെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 8547630126.
ആലപ്പുഴ: പൊള്ളേത്തൈ ഗവ. ഹൈസ്കൂളിലെ പഴയ കെട്ടിടം പൊളിച്ച് നീക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 24ന് ഉച്ചക്ക് 2 വരെ ക്വട്ടേഷൻ നൽകാം. ഫോൺ: 0478 2861501.
ആലപ്പുഴ: പൊന്നും വില സ്പെഷ്യൽ തഹസിൽദാർ കാര്യലത്തിലേക്ക് മാസ വാടക/കരാർ അടിസ്ഥാനത്തിൽ സർക്കാർ അംഗീകൃത മാനദണ്ഡങ്ങൾക്ക് വിധേയമായി മോട്ടോർ ക്യാമ്പ് വാഹനം (ഡ്രൈവർ ഉൾപ്പടെ സീറ്റിങ് കപ്പാസിറ്റി ഏഴ് ) ഓടിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ നാലു വരെ ടെൻഡർ സ്വീകരിക്കും.
വിവരങ്ങൾക്ക് പൊന്നുംവില സ്പെഷ്യൽ തഹസിൽദാർ എൽ.എ. (ജനറൽ) കാര്യാലയം, കളക്ടറേറ്റ്, ആലപ്പുഴ.
ആലപ്പുഴ: ഗവൺമെന്റ് ടി.ഡി മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിലേക്ക് നൂൽ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ എട്ട് രാവിലെ 12 മണി വരെ സ്വീകരിക്കും. ക്വട്ടേഷൻ പ്രിൻസിപ്പൽ ഗവ.ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ- 688 005 എന്ന വിലാസത്തിൽ സ്വീകരിക്കും. ഫോൺ: 0477 2282015.
പുനലൂർ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ അച്ചൻകോവിൽ പ്രീമെട്രിക് ഹോസ്റ്റലിൽ വിവിധ പദ്ധതികളിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു. കിച്ചൻ ഗ്യാസ് പൈപ്പ് വർക്ക്, ഗ്യാസ് റൂം വർക്ക്, രണ്ട് സിംഗിൾ ബർണർ, ഒരു മീഡിയം ബർണർ, വിസിറ്റേഴ്സ് ലോഞ്ചിങ് റെക്സിൻസ് സോഫ നാല് സീറ്റ് (രണ്ട് എണ്ണം), ഗ്രീൻ ഗ്രാസ് കാർപെറ്റ് 140 സ്ക്വയർഫീറ്റ്, ഹോട്ട് പ്ലേറ്റ് എന്നിവ വിതരണം ചെയ്യുന്നതിനാണ് പ്രത്യേകം ക്വട്ടേഷൻ ക്ഷണിച്ചത്. ഓഗസ്റ്റ് 24ന് വൈകിട്ട് മൂന്നിനകം പുനലൂർ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. ഫോൺ- 0475 2222353.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.