- Trending Now:
വനിതാശിശു വികസന വകുപ്പിനു കീഴിൽ പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ജില്ലാതല ഐസിഡിഎസ് സെല്ലിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ വാഹനം ആവശ്യമുണ്ട്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ടെൻഡർ നൽകാം. ജൂലൈ 31 ന് 3 മണി വരെ ടെൻഡർ ഫോമുകൾ ലഭിക്കും. അന്നേദിവസം 3.30 ന് ടെൻഡറുകൾ തുറക്കും. പൈനാവിൽ പ്രവർത്തിക്കുന്ന ജില്ലാതല ഐസിഡിഎസ് സെല്ലിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ടെൻഡർ ഫോം വാങ്ങാം. പ്രതിമാസം 1500 കി.മീറ്ററിന് 25000 രൂപയും അധികരിച്ചുവരുന്ന ഓരോ കിലോമീറ്ററിനും സർക്കാർ നിരക്കിൽ പരമാവധി 500 കിലോമീറ്റർ വരെയുമാണ് നിശ്ചയിച്ചിട്ടുളളത്. കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് പൈനാവിൽ പ്രവർത്തിക്കുന്ന ജില്ലാതല ഐസിഡിഎസ് സെല്ലിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്. ഫോൺ: 04862-221868.
ഇടുക്കി: ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി എട്ട് മാസത്തേയ്ക്ക് വാഹനം ഓടുന്നതിന് ടാക്സി പെർമിറ്റുള്ള വാഹന ഉടമകളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു. ജൂലൈ 26 ന് ടെൻഡർ ഫോം വിതരണം ആരംഭിച്ച് ജൂലൈ 29 ന് 5 മണിക്ക് അവസാനിക്കും. ജൂലൈ 31 ന് 11 .30 ന് ടെൻഡർ തുറക്കും. വാഹനത്തിന്റെ കാലപ്പഴക്കം 10 വർഷത്തിൽ കൂടാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 222630.
കാഞ്ഞിരപ്പള്ളി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസ് ആവശ്യത്തിന് ജീപ്പ് / കാർ വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് 1.30 നകം നൽകണം. അന്നേദിവസം ഉച്ചയ്ക്ക് 2.30നകം തുറക്കും.
കോഴിക്കോട് ഐ.സി.ഡി.എസ് അർബൻ 2 സി.ഡി.പി.ഒ യുടെ കാര്യാലയത്തിനു കീഴിലെ 4 സെക്ടറുകളിലെ 140 അങ്കണവാടികളിലേക്ക്, 2023-24 സാമ്പത്തിക വർഷം സെക്ടർ തലത്തിൽ മിൽമ പാൽ വിതരണം ചെയ്യുന്നതിന് മൽസരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഓഗസ്റ്റ് അഞ്ച് ഉച്ചക്ക് രണ്ട് മണി. ടെണ്ടർ വിവരങ്ങൾ കോഴിക്കോട് അർബൻ-2 ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ നമ്പർ: 0495-2373566.
കോഴിക്കോട് ഐ.സി.ഡി.എസ് അർബൻ 2 സി.ഡി.പി.ഒ യുടെ കാര്യാലയത്തിനു കീഴിലെ 4 സെക്ടറുകളിലെ 140 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷം കോഴിമുട്ട വിതരണം ചെയ്യുന്നതിന് സെക്ടർ തലത്തിൽ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ആഗസ്റ്റ് നാലിന് ഉച്ചക്ക് രണ്ട് മണി വരെ. കൂടുതൽ വിവരങ്ങൾക്ക് : 0495-2373566.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലെ അസിസ്റ്റന്റ് എഞ്ചിനിയർ നിർവ്വഹണ ഉദ്യോഗസ്ഥനായ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ ഇ ടെൻഡർ നടപടികളുടെ വിശദവിവരങ്ങൾ www.lsg.kerala.gov.in, www.etenders.kerala.gov.in എന്നീ വെബ് സൈറ്റുകളിലും, പ്രവൃത്തി ദിവസങ്ങളിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തിൽ നിന്നും, അറിയാം.
എറണാകുളം ജനറൽ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ വാട്ടർ ഡിസ്പെൻസിങ് യൂണിറ്റുകൾ വാട്ടർ പ്യൂരിഫയർ എന്നിവ സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കി നൽകുന്നതിനായി പ്രസ്തുത മേഖലയിൽ അംഗീകൃത രജിസ്ട്രേഷനും പ്രവൃത്തി പരിചയമുളള വ്യക്തികളിൽ/ സ്ഥാപനങ്ങളിൽ നിന്നും www.etenders.kerala.gov.in വെബ്സൈറ്റ് മുഖേന മത്സരാധിഷ്ഠിത ഇ-ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 9- ന് വൈകിട്ട് 5 വരെ നൽകാം.
ആലത്തൂർ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള 101 അങ്കണവാടികൾക്ക് പ്രീ സ്കൂൾ എഡ്യുക്കേഷൻ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽനിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ജൂലൈ 27 ന് ഉച്ചയ്ക്ക് ഒന്ന് വരെ പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്, പ്രൊജക്ട് ഓഫീസ്, ആലത്തൂർ എന്ന വിലാസത്തിൽ സ്വീകരിക്കും. ടെൻഡറുകൾ അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. അടങ്കൽ തുക: 3,03,000. ഫോൺ: 04922 225747.
കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസിന്റെ നിയന്ത്രണത്തിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അഞ്ച് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് നൈറ്റ് ഡ്രസുകൾ തുന്നി വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 31ന് വൈകിട്ട് മൂന്നിനകം നൽകണം. ഫോൺ: 04828 202751.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.