- Trending Now:
കേരള മാരിടൈം ബോർഡിനു വേണ്ടി കോഴിക്കോട് തുറമുഖ ഓഫീസിലെ ഉപയോഗത്തിലേക്കായി ഒരു എക്സിക്യൂട്ടീവ് ഹൈ ബാക്ക് റിവോൾവിംഗ് ചെയർ, കുഷ്യൻ സീറ്റുള്ള സ്റ്റീൽ വിസിറ്റേഴ്സ് ചെയർ നാല് എണ്ണം (രണ്ട് വർഷം വാറന്റി) എന്നിവ വിതരണം ചെയ്യുന്നതിലേക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ പോർട്ട് ഓഫീസർ, കോഴിക്കോട്, ബേപ്പൂർ പോർട്ട്, കോഴിക്കോട് 673015 എന്ന വിലാസത്തിൽ മാർച്ച് എഴിന് ഒരു മണിക്കകം ലഭ്യമാക്കണം. ഫോൺ: 0495-2414863.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വനിത ഫിറ്റ്നെസ് സെന്ററിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള ജിഎസ്ടി ഉള്ള സ്ഥാപനങ്ങൾ/വ്യക്തികൾ/സർക്കാർ/ അക്രെഡിറ്റഡ് ഏജൻസികൾ എന്നിവരിൽ നിന്ന് മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ലഭിക്കേണ്ട അവസാന തിയ്യതി മാർച്ച് 10 ന് ഉച്ച രണ്ട് മണി. അന്ന് 2.30 ന് ടെണ്ടർ തുറക്കും. ഫോൺ: 0495-2966305, 9497658860.
മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് സൈഡ്വീലോടുകൂടിയ സ്കൂട്ടർ വിതരണം ചെയ്യുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. മാർച്ച് 10 ന് രാവിലെ 10നകം സമർപ്പിക്കണം. വിവരങ്ങൾക്ക്: https://etenders.kerala.gov.in/nicgep/app?component-$DirectLink.
ചമ്പക്കുളം ഐസിഡിഎസ് പരിധിയിലുള്ള 134 അങ്കണവാടികളിലേക്ക് 2024-25 വർഷം കണ്ടിജൻസി സാധനങ്ങൾ, പ്രീ സ്ക്കൂൾ എജ്യുക്കേഷൻ കിറ്റ് എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് ഏഴ് ഉച്ചക്ക് 12 മണി. ഫോൺ: 0477-2707843, 9388517763.
പുളിക്കീഴ് ഐസിഡിഎസ് പ്രോജക്ട് ആവശ്യത്തിന് വാഹനം വാടകയ്ക്ക് നൽകുവാൻ തയാറുള്ളവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 10. ഫോൺ:04692610016.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.