- Trending Now:
ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിന്റെ ഉപയോഗത്തിനായി കരാറടിസ്ഥാനത്തിൽ നവംബർ ഒന്ന് മുതൽ ജനുവരി 31 വരെ വാഹനം നൽകാൻ തയ്യാറുള്ളവരിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വാഹനത്തിന് അഞ്ച് വർഷത്തിൽ കുറഞ്ഞ പഴക്കമേ ഉണ്ടാകുവാൻ പാടുള്ളൂ. പ്രതിമാസം ചുരുങ്ങിയത് 1000 കി.മീ യാത്ര ചെയ്യുന്നതിനുള്ള നിരക്കും 1000 കി.മീ കൂടുതലായി ഓടുന്നതിന് ഓരോ കിലോമീറ്ററിനുള്ള നിരക്കും ക്വാട്ട് ചെയ്യണം. ക്വട്ടേഷനുകൾ ഒക്ടോബർ 26 ന് രാവിലെ 11 വരെ സ്വീകരിക്കും. ക്വട്ടേഷനുകൾ അന്നേദിവസം രാവിലെ 11.30 ന് തുറക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ: 0491 2576355.
ജില്ലയിലെ വിവിധ കോടതികളിൽ സ്ഥാപിച്ചിരിക്കുന്ന ലേസർ പ്രിന്റുകളിൽ ഒരു വർഷത്തേക്ക് ടോണർ, ഇങ്ക് ഡ്രം, ബ്ലേഡ് തുടങ്ങിയവ മാറ്റുന്നതിന് പ്രവർത്തി പരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 25 രാവിലെ 10.30 നകം ജില്ലാ ജഡ്ജി, ജില്ലാ കോടതി, കൊല്ലം 691013 എന്ന വിലാസത്തിൽ ലഭിക്കണം. ക്വട്ടേഷൻ ഉള്ളടക്കം ചെയ്തിരിക്കുന്ന കവറിന് പുറത്ത് 'ക്വട്ടേഷൻ നമ്പർ 7/23, റീഫില്ലിംഗ് ഓഫ് ടോണർ കാറ്റ്റിഡ്ജസ്'എന്ന് രേഖപ്പെടുത്തണം. ഫോൺ 0474 2794536
പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വരുന്ന ഗർഭിണികൾക്ക് (ജെ.എസ്.എസ്.കെ ഗുണഭോക്താക്കൾക്കും ആദിവാസി വിഭാഗത്തിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും) ഒരു വർഷത്തേക്ക് നാല് നേരം ഭക്ഷണം വിതരണം ചെയ്യുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. 14,000 രൂപയാണ് നിരതദ്രവ്യം. ടെൻഡർ ഒക്ടോബർ 19 വരെ നൽകാം. ഒരു ദിവസം ഒരാൾക്ക് നൽകുന്ന ഭക്ഷണത്തിന് തുക 100 രൂപയിൽ കൂടാൻ പാടില്ല. ഭക്ഷണം പുറമേ നിന്ന് പാകം ചെയ്ത് യഥാസമയങ്ങളിൽ മുടക്കമില്ലാതെ സ്ഥാപനത്തിൽ എത്തി വിതരണം ചെയ്യണം. ഗുണമേന്മയും ശുചിത്വവും പാലിക്കണം. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം ആശുപത്രി ഹൗസ് കീപ്പിങ് വിഭാഗം പരിശോധനക്ക് വിധേയമാക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
കോട്ടയം: സോഷ്യൽ ഫോറസ്ട്രി ഡിവിഷനിൽ വിദ്യാവനം, നഗരവനം, ബയോഡൈവേഴ്സിറ്റി പാർക്ക് എന്നിവയുടെ നിർമാണത്തിന് യോഗ്യരായ കരാറുകാരിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ 26ന് വൈകിട്ട് അഞ്ചിനകം ദർഘാസ് നൽകണം. 28ന് രാവിലെ 11ന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2310412.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.