Sections

പ്രീസ്കൂൾ സാധനങ്ങൾ, ലാപ്ടോപ്പുകൾ, ഇലക്ട്രിക് സ്കൂട്ടറും ലാബ് ഉപകരണങ്ങളും തുടങ്ങിയ ലഭ്യമാക്കുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Apr 03, 2025
Reported By Admin
Tenders invited for the supply of preschool supplies, laptops, electric scooters and lab equipment.

പ്രീസ്കൂൾ സാധനങ്ങൾ ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ പാമ്പാക്കുട ഐസിഡിഎസ് പ്രൊജക്ടിലെ 122 അങ്കണവാടികൾക്ക് പ്രീസ്കൂൾ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 27 ഉച്ചക്ക് 2 വരെ ടെണ്ടറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് പാമ്പാക്കുട ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിൽ നേരിട്ടോ 0485-2274404 എന്ന നമ്പറിലോ ബന്ധപ്പെടുക.

ലാപ്ടോപ്പുകൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു

സ്റ്റാർസ് പദ്ധതി 2024-25 എസ്ഐജി നാലിൽ ഉൾപ്പെടുത്തി, എസ്എസ്കെ കോഴിക്കോട് ജില്ലാ കോർഡിനേറ്ററുടെ ഉത്തരവ് പ്രകാരം പറമ്പിൽ ഗവ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം ഗണിത ലാബിന് അനുവദിച്ച ലാപ്ടോപ്പുകൾ വാങ്ങുന്നതിന് അംഗീകാരമുള്ള ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഏപ്രിൽ 23 ന് രാവിലെ 10 മണിവരെ സ്വീകരിക്കും. ഫോൺ - 9497082405.

ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ ഗവ. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പുതുതായി ആരംഭിക്കാനിരിക്കുന്ന വാർഡുകൾ, മെഡിക്കൽ ഐ.സി.യു & സർജറി ഐ.സി.യു, മോഡുലർ ഒ.ടി എന്നിവിടങ്ങളിലേക്കാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളതും ബന്ധപ്പെട്ട മേഖലയിൽ മതിപ്പുള്ളതുമായ സ്ഥാപനങ്ങളിൽ / ഏജൻസികളിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ക്വട്ടേഷനുകൾ ക്ഷണിച്ചു.ക്വട്ടേഷനുകൾ ഏപ്രിൽ ഏഴു വരെ സ്വീകരിക്കും. അന്നേ ദിവസം 2.30 ന് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കുമെന്ന് ഗവ. മെഡിക്കൽ കോളേജ് ഡയറക്ടർ അറിയിച്ചു. വിലാസം : ഡയറക്ടർ, പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസ്(ഗവ.മെഡിക്കൽ കോളേജ് ), ഈസ്റ്റ് യാക്കര, കുന്നത്തൂർമേട് (പി.ഒ ), പാലക്കാട്-678013. ഫോൺ : 0491 2974125, gmcpkd.cedn@kerala.gov.in.

ഇലക്ട്രിക് സ്കൂട്ടറും ലാബ് ഉപകരണങ്ങളും ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് ജില്ലയിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഷൊർണ്ണൂരിൽ ആരംഭിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് ഇലക്ട്രിക് സ്കൂട്ടറും ലാബ് ഉപകരണങ്ങളും വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ 15ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി സമർപ്പിക്കണം. ഏപ്രിൽ 16 രാവിലെ 11 മണിക്ക് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 7907798833, 7306593009.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.