Sections

വിവിധ പദ്ധതികളുടെ നടത്തിപ്പിലേക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Thursday, Apr 20, 2023
Reported By Admin
Tenders Invited

വിവിധ പദ്ധതികളിലേക്കായി ടെണ്ടറുകൾ ക്ഷണിച്ചു


ക്വട്ടേഷനുകൾ ക്ഷണിച്ചു

ഗവ: എഞ്ചിനീയറിംഗ് കോളേജിലേക്ക് ശുചീകരണത്തിനാവശ്യമായ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ 'ക്വട്ടേഷൻ നമ്പർ 2/23-24 - ക്ലീനിങ് മെറ്റീരിയൽസ് വിതരണത്തിനുള്ള ക്വട്ടേഷൻ' എന്ന് രേഖപ്പെടുത്തി പ്രിൻസിപ്പൽ, സർക്കാർ എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട്, വെസ്റ്റ് ഹിൽ (പി ഒ) 673005 എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്. ഏപ്രിൽ 28 ന് ഉച്ചക്ക് 2 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2383220 / www.geckkd.ac.in

വാഹനം വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലേക്ക് മൂന്ന് മാസത്തേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസ്, സിവിൽ സ്റ്റേഷൻ, കൊല്ലം വിലാസത്തിൽ മെയ് രണ്ട് ഉച്ചയ്ക്ക് 12നകം സമർപ്പിക്കണം. ഫോൺ- 0474 2791597.

ലോറി ഉടമകളിൽനിന്ന് ഇ ടെൻഡർ ക്ഷണിച്ചു

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വിവിധ ഇനം നടീൽ വസ്തുക്കൾ ജില്ലയിലെ ഉല്പാദന കേന്ദ്രങ്ങളിലേക്കും വിതരണ കേന്ദ്രങ്ങളിലേക്കും എത്തിക്കുന്നതിന് താല്പര്യമുള്ള ലോറി ഉടമകളിൽനിന്ന് ഇ ടെൻഡർ ക്ഷണിച്ചു. ടെൻഡർ ലഭിക്കേണ്ട അവസാന തിയ്യതി മെയ് 4 വൈകിട്ട് 4 മണി. ഫോൺ: 0487 2333297.

ഫയർ എക്സ്റ്റിൻഗ്വിഷർ റിഫിൽ ആന്റ് സർവീസ് നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കാസർകോട് ഗവ.ജനറൽ ആശുപത്രിയിലെ ഫയർ എക്സ്റ്റിൻഗ്വിഷർ റിഫിൽ ആന്റ് സർവീസ് നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 27ന് രാവിലെ 11വരെ. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷൻ തുറക്കും. ഫോൺ 04994 230080.

ലൈവ് ടെലികാസ്റ്റ് ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: ഏപ്രിൽ 25ന് ഉച്ചയ്ക്ക് 2.30 മുതൽ കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന പട്ടയ മിഷൻ സംസ്ഥാനതല പ്രഖ്യാപനവും പട്ടയങ്ങളുടെ വിതരണവും പരിപാടിയുടെ യൂട്യൂബ്, ഫേസ്ബുക്ക് ലൈവുകൾ രണ്ട് ക്യാമറ ഉപയോഗിച്ച് ലൈവ് ടെലികാസ്റ്റ് ചെയ്യാൻ സാങ്കേതിക വൈദഗ്ധ്യവും ഉപകരണങ്ങളുമുള്ള സ്ഥാപനങ്ങൾ / വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ 22 ന് രാവിലെ 11 നകം കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസിലെത്തിക്കണം.

യൂണിഫോം വിതരണം; ടെൻഡർ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിനു കീഴിൽ പുന്നപ്ര വടക്ക് പഞ്ചായത്തിൽ വാടയ്ക്കലിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് യൂണിഫോം വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഏപ്രിൽ 24-ന് വൈകിട്ട് മൂന്നു വരെ സ്വീകരിക്കും. വിലാസം സീനിയർ സൂപ്രണ്ട്, എം.ആർ.എസ്, പുന്നപ്ര, വാടയ്ക്കൽ പി.ഒ, ആലപ്പുഴ. ഫോൺ: 7902544637.

ഫർണീച്ചറുകൾ സപ്ലൈ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ തോണിക്കടവ് കരിയാത്തൻപാറ ടൂറിസം കേന്ദ്രത്തിലെ തോണിക്കടവ് ടൂറിസം സൈറ്റിൽ - ഫൈബർ കസേര (10 ), സ്റ്റീൽ ടേബിൾ (1) എന്നീ ഫർണീച്ചറുകൾ സപ്ലൈ ചെയ്യുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്രവെച്ച കവറുകളിൽ മത്സരാധിഷ്ഠിത റീ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. റീ ക്വട്ടേഷനുകൾ ഏപ്രിൽ 26ന് വൈകുന്നേരം 3 മണി വരെ കെവൈഐപി ഡിവിഷൻ പേരാമ്പ്ര എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ സ്വീകരിക്കുന്നതാണ്. അന്നേദിവസം വൈകുന്നേരം 4 മണിക്ക് ക്വട്ടേഷനുകൾ തുറക്കും. പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പിലെ എല്ലാ ക്വട്ടേഷൻ നിബന്ധനകളും ഇതിന് ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0496 2610249.

ഉപകരണങ്ങൾ സപ്ലൈ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

തോണിക്കടവ് കരിയാത്തൻപാറ ടൂറിസം കേന്ദ്രത്തിലെ ചിൽഡ്രൻസ് പ്ലേ ഏരിയയിലേക്ക് ഉപകരണങ്ങൾ (സ്‌പൈറൽ സ്ലൈഡർ, മെറി ഗോ റൌണ്ട്, ട്രാംപോലിൻ, മാജിക് ഗ്ലോബ്) സപ്ലൈ ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ 26 ന് വൈകുന്നേരം 3 മണിവരെ കെ.വൈ.ഐ.പി ഡിവിഷൻ പേരാമ്പ്ര എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ സ്വീകരിക്കും. അന്നേദിവസം വൈകുന്നേരം 4 മണിക്ക് ക്വട്ടേഷനുകൾ തുറക്കും. പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പിന്റെ എല്ലാ ലേല/ക്വട്ടേഷൻ നിബന്ധനകളും ക്വട്ടേഷന് ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0496-2610249.

സീലിംഗ് ഫാൻ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലിലേക്ക് സീലിംഗ് ഫാൻ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ 26ന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780225.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.