Sections

സ്റ്റേഷനറി ഐറ്റം, ലാബ് റീ ഏജന്റ്, ഡിജിറ്റൽ ക്യാമറ തുടങ്ങിയവ വിതരണം ചെയ്യുന്നതിനും മരങ്ങൾ വിൽക്കുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Nov 23, 2023
Reported By Admin
Tenders Invited

കൺസ്യൂമബിൾ/സ്റ്റേഷനറി ഐറ്റം വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിലെ കൺസ്യൂമബിൾ/സ്റ്റേഷനറി ഐറ്റംസ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ 'ഡി1/ക്വട്ടേഷൻ നമ്പർ: 27/23-24, വിവിധ വിഭാഗങ്ങളിലേക്ക് കൺസ്യൂമബിൾ സ്റ്റേഷനറി ഐറ്റംസ് വിതരണം ചെയ്യാൻ' എന്ന് പ്രത്യേകം എഴുതി പ്രിൻസിപ്പാൾ, ഗവ എൻജിനീയറിങ് കോളെജ്, മണ്ണംപറ്റ (പി.ഒ), ശ്രീകൃഷ്ണപുരം, പാലക്കാട്-678 633 എന്ന വിലാസത്തിൽ അയക്കണം. നവംബർ 30 ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gecskp.ac.in, 04662260350

ടെൻഡർ ക്ഷണിച്ചു

കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയിലെ കൂട്ടിയിട്ട 429.3 M3 മണ്ണ് കൊണ്ടുപോകുന്നതിനായി മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ഡിസംബർ ആറിന് ഉച്ചക്ക് മൂന്നുമണി വരെ ടെൻഡർ ഫോം വിതരണം ചെയ്യും. ഡിസംബർ ഏഴിന് ഉച്ചക്ക് 12മണി വരെ ടെൻഡർ ഫോം സ്വീകരിക്കും. ഫോൺ: 9947512520, 9495306404, 8075025794

മരങ്ങൾ വിൽക്കുന്നതിന് റീടെൻഡർ ക്ഷണിച്ചു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രി കോമ്പൗണ്ടിൽ നിൽക്കുന്ന മരങ്ങൾ വിൽക്കുന്നതിന് റീടെൻഡർ ക്ഷണിച്ചു. നവംബർ 25 ന് ഉച്ചയ്ക്ക് രണ്ടിനകം നൽകണം. ഫോൺ: 0481 2563611.

ഡിജിറ്റൽ ഇ.ഇ.ജി. ഇലക്ട്രോഡുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം- ഡിജിറ്റൽ ഇ.ഇ.ജി. ഇലക്ട്രോഡുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ അഞ്ചിന് ഉച്ചയ്ക്ക് ഒന്നു വരെ ക്വട്ടേഷൻ സ്വീകരിക്കും. വിലാസം: പ്രിൻസിപ്പൽ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ 688538. ഫോൺ: 0477- 2282015.

ലാബ് റീ - ഏജൻറ് വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു

എറണാകുളം: ജില്ലാ ആയുർവേദ ആശുപത്രിയുടെ ആവശ്യത്തിലേക്ക് ലാബ് റീ - ഏജൻറ് വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ നവംബർ 30 ഉച്ചക്ക് 12 വരെ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2365933. ഇ-മെയിൽ cmodahekm@gmail.com.

ഡിജിറ്റൽ ക്യാമറ സപ്ലൈ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഒരു ഡിജിറ്റൽ ക്യാമറ സപ്ലൈ ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ജി.എസ്.ടി. ഉൾപ്പടെയുള്ള നിരക്കാണ് രേഖപ്പെടുത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0484 2983130. ekmbcdd@gmail.com.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.