- Trending Now:
ആലപ്പുഴ ഗവ. ടി. ഡി മെഡിക്കൽ കോളേജിലെ സെൻട്രൽ ലൈബ്രറി പുതിയ ലൈബ്രറി കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ലൈബ്രറിയിൽ ഉപയോഗിക്കുന്ന തടിയിൽ പണികഴിപ്പിച്ചിട്ടുള്ള പഴയ വുഡൻ ബുക്ക് റാക്ക്(8 എണ്ണം), പിരിയോഡിക്കൽ ഡിസ്പ്ലേ റാക്ക് (6 എണ്ണം), പ്രോപ്പർട്ടി കൗണ്ടർ (2 എണ്ണം), ആം ചെയർ (122 എണ്ണം) എന്നിവ പോളീഷ് ചെയ്യുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി നവംബർ 25 പകൽ 12 മണിവരെ. ഫോൺ: 0477-2282015.
ആലപ്പുഴ ഗവ. ടി. ഡി മെഡിക്കൽ കോളേജിലെ സെൻട്രൽ ലൈബ്രറി പുതിയ ലൈബ്രറി കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് കസേരകൾ (27 എണ്ണം), അലമാരയുടെ പൊട്ടിയ ഗ്ലാസ്സുകൾ (15എണ്ണം), കേടായ മേശകൾ (10 എണ്ണം), എന്നിവ നന്നാക്കി നൽകുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി നവംബർ 20 ഉച്ചക്ക് 12 മണിവരെ. ഫോൺ: 0477-2282015.
വടക്കടത്തുകാവ് സർക്കാർ വിഎച്ച്എസ് സ്കൂളിൽ സ്കിൽ ഡവലപ് സെന്ററിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അടങ്കൽ തുക അഞ്ച് ലക്ഷം രൂപ. അവസാന തീയതി നവംബർ 26. ഇ-മെയിൽ : 0407gvhssvdktv@gmail.com.
പൊതുവിദ്യാഭ്യാസ വകുപ്പ് സ്റ്റാർസ് പദ്ധതി അനുസരിച്ച് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലും ഹൈസ്കൂളുകളിലും സ്കിൽ ഡവലപ്മെന്റ് സെന്റർ സ്ഥാപിക്കുന്നതിന് സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രോജക്ട് മുഖേന നിലമ്പൂർ ഗവ. മാനവേദൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് അനുവദിക്കപ്പെട്ട സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യാൻ തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. നവംബർ 26ന് ഉച്ചയ്ക്ക് 12 വരെ മുദ്രവച്ച ടെൻഡറുകൾ സ്വീകരിക്കും. ഉച്ചയ്ക്ക് ശേഷം മൂന്നിന് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9496586050, 9496129986.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.