Sections

പാർക്കിംഗ് ഫീ പിരിക്കുന്നതിനുളള അവകാശത്തിനും റേഷൻ വിഹിതമെത്തിക്കാനും ബുക്കുകൾ ബൈൻഡ് ചെയ്യുന്നതിനും മറ്റുമായി ടെണ്ടറുകൾ ക്ഷണിച്ചു

Tuesday, Oct 24, 2023
Reported By Admin
tender invited

വാഹന പാർക്കിംഗ് ഫീ പിരിക്കാൻ ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ ജനറൽ ആശുപത്രിയിലെ വാഹന പാർക്കിംഗ് ഫീ പിരിക്കുന്നതിനുള്ള അവകാശം ഒരു വർഷത്തേക്ക് നൽകുന്നതിന് സീൽ വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോം വിൽപ്പന ഒക്ടോബർ 27 മുതൽ നവംബർ ഏഴ് വരെ. ടെണ്ടർ കവറിന് മുകളിൽ 'വാഹന പാർക്കിംഗ് ' എന്ന് രേഖപ്പെടുത്തണം. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 13 ന് ഉച്ചയ്ക്ക് ശേഷം 2.30 വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2427778.

റേഷൻ വിഹിതമെത്തിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു

തൃശ്ശൂർ താലൂക്കിന്റെ പരിധിയിലുള്ള ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്നതിന് നാല് ടൺ ഭാരം വഹിക്കുവാൻ ശേഷിയുള്ള വാഹനം (ഡ്രൈവർ സഹിതം) പ്രതിമാസ വാടകയ്ക്ക് നൽകുവാൻ തയ്യാറുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട മേൽ വിലാസം - ജില്ലാ സപ്ലൈ ഓഫീസ്, ഒന്നാം നില, ജില്ലാ കലക്ട്രേറ്റ്, അയ്യന്തോൾ പി.ഒ. തൃശൂർ - 680003. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ മൂന്ന്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ തൃശ്ശൂർ താലൂക്ക് സപ്ലൈ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 0487 2360046.

ബുക്കുകൾ ബൈൻഡ് ചെയ്യുന്നതിന് വേണ്ടി ക്വട്ടേഷനുകൾ ക്ഷണിച്ചു

കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലെ ലോ ബുക്കുകൾ ബൈൻഡ് ചെയ്യുന്നതിന് വേണ്ടി ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 30ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കണം. ഫോൺ : 0495 2365805.

ദർഘാസ്

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സ്ഥിതി ചെയ്യുന്ന ആർ.എം. ഒ ക്വാട്ടേഴ്സ് പൊളിച്ച് മാറ്റി സാധന സാമഗ്രികൾ കൈമാറ്റം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ 31 ന് 11.30നകം നൽകണം ഫോൺ:04812563611.

ടെൻഡർ

ചന്ദനത്തോപ്പ് സർക്കാർ ബേസിക് ട്രെയിനിങ് സെന്ററിൽ അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്) ട്രേഡിലേക്ക് ജനറൽ ഷോപ്പ് ഔട്ട്ഫിറ്റിസ്/ ഷോപ്പ് ഔട്ട്ഫിറ്റിസ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. നവംബർ 17 വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിവരങ്ങൾക്ക് itdbtc@gmail.com ഫോൺ 0474 2713099.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.