Sections

വാഹനം വാടകയ്ക്ക് നൽകുന്നതിനും പ്രീ സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങുന്നതിനും സ്‌കൂൾ ബാഗുകൾ വിതരണം ചെയ്യുന്നതിനും ടെണ്ടറുകൾ ക്ഷണിച്ചു

Wednesday, May 24, 2023
Reported By Admin
Tenders Invited

വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ മലപ്പുറം വനിതാ പ്രൊട്ടക്ഷൻ ഓഫീസ് ആവശ്യത്തിന് 2023-24 സാമ്പത്തിക വർഷത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. മെയ് 29ന് ഉച്ചയ്ക്ക് രണ്ട് മണിക്കുള്ളിൽ ടെണ്ടറുകൾ സമർപ്പിക്കണം. വൈകീട്ട് മൂന്നിന് ടെണ്ടറുകൾ തുറന്നു പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് വനിതാ പ്രൊട്ടക്ഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 8281999059.

പ്രീ സ്‌കൂൾ എഡുക്കേഷൻ കിറ്റ് വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു

കൂത്തുപറമ്പ് ശിശു വികസന പദ്ധതി ഓഫീസറുടെ കീഴിലെ മൂന്ന് പഞ്ചായത്ത്, ഒരു മുൻസിപ്പാലിറ്റി എന്നിവയിൽപ്പെടുന്ന 108 അങ്കണവാടികളിൽ പ്രീ സ്‌കൂൾ എഡുക്കേഷൻ കിറ്റ് വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 8ന് രാവിലെ 11.30 വരെ. ഫോൺ 0490 2363090

സ്‌കൂൾ ബാഗുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ അന്തേവാസികൾക്ക് 2023 - 24 വർഷത്തെ സ്‌കൂൾ ബാഗുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മീഡിയം സൈസിൽ യുപി വിഭാഗത്തിലേക്ക് 105ഉം ലാർജ് സൈസിൽ ഹൈസ്‌കൂൾ, പ്ലസ്ടു വിഭാഗത്തിലേക്ക് 205ഉം ആയി ആകെ 310 ബാഗുകളാണ് ആവശ്യം. ക്വട്ടേഷന് പുറത്ത് ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് സ്‌കൂൾ ബാഗുകൾ ലഭ്യമാക്കുന്നതിന് എന്ന് രേഖപ്പെടുത്തണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി മെയ് 30ന് വൈകീട്ട് മൂന്ന് മണി. ക്വട്ടേഷനിൽ ഓരോ ഇനത്തിന്റെയും തുക പ്രത്യേകം രേഖപ്പെടുത്തണം. ഫോൺ: 0480 2960400.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.