- Trending Now:
കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ് ജില്ലാ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിനായി (ഡ്രൈവറടക്കം) 1200 സി സി 7 സീറ്റർ വാഹനം (2022 മുതലുള്ള മോഡൽ) വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. അപേക്ഷകൾ മെയ് 15നകം കെ എസ് ഡബ്ല്യു എം പി പ്രോജക്ട് ഡയറക്ടറുടെ ജില്ലാ ഓഫീസിൽ ലഭിക്കണം. ഇ മെയിൽ: dpmukswmpkannur@gmail.com ഫോൺ: 9947125079, 9447024236.
കണ്ണൂർ ജില്ലാപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഓണക്കാലത്തേക്ക് ചെണ്ടുമല്ലി പൂക്കളുടെ വിതരണം ലക്ഷ്യമിട്ട് 1,50,000 ഹൈബ്രിഡ് ചെണ്ടുമല്ലി വിത്തുകൾ വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. മുദ്ര വെച്ച ടെണ്ടറുകൾ ഫാം സൂപ്രണ്ടിന്റെ കാര്യാലയത്തിൽ മെയ് എട്ടിന് രാവിലെ 11 നകം ലഭിക്കണം. ഇ മെയിൽ: kannurdaf@gmail.com, ഫോൺ: 0460-2203154.
മലപ്പുറം ജില്ലയിലെ 27 സബ് രജിസ്ട്രാർ ഓഫീസുകൾ, രണ്ട് ജില്ലാ രജിസ്ട്രാർ ഓഫീസുകൾ എന്നിവിടങ്ങളിൽ 2025-26 സാമ്പത്തിക വർഷത്തിൽ പ്രിന്ററുകളിൽ ഉപയോഗിക്കുന്ന ടോണർ കാറ്റ് റിഡ്ജുകൾ റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മുദ്ര വെച്ച ക്വട്ടേഷനുകൾ മെയ് ആറിന് വൈകുന്നേരം അഞ്ചിന് മുമ്പായി ജില്ലാ രജിസ്ട്രാർ ഓഫീസിൽ നൽകണം. ഫോൺ: 0483 2734883.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.