Sections

ലാബ് ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങുന്നതിനും വരവ്-ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത് തയ്യാറാക്കുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു

Monday, Mar 24, 2025
Reported By Admin
Tenders invited for purchase of lab equipment and furniture and preparation of audited income and ex

ചാർട്ടേഡ് അക്കൗണ്ടന്റ്/ഓഡിറ്റ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ 2013 ഏപ്രിൽ ഒന്ന് മുതൽ 2016 മാർച്ച് 31 വരെയുള്ള വരവ്-ചിലവ് കണക്കുകൾ (ബാലൻസ് ഷീറ്റ് ഉൾപ്പെടെ) ഓഡിറ്റ് ചെയ്ത് തയ്യാറാക്കാൻ താൽപര്യമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ്/ഓഡിറ്റ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. അപേക്ഷകർക്ക് സി.എ.ജി രജിസ്ട്രേഷനും റിസർവ് ബാങ്ക് കോഡ് നമ്പറും ഉണ്ടായിരിക്കണം. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോൺ- 0487-2206455.

ലാബ് ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു

വട്ടേനാട് ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ എ.ഐ ആൻഡ് എം.എൽ ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ് കോഴ്സിലേക്കും, കോസ്മറ്റോളജി കോഴ്‌സിലേക്കും, ആവശ്യമായ ലാബ് ഉപകരണങ്ങളും ഫർണിച്ചറുകളും  വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ മാർച്ച് 29 ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി ലഭിക്കണം. മാർച്ച് 31 ന് രാവിലെ 10 മണിക്ക് ടെണ്ടർ തുറക്കും. വിശദ വിവരങ്ങളും അനുബന്ധ ലിസ്റ്റും പ്രവൃത്തി ദിനങ്ങളിൽ സ്‌കൂൾ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ : 9846131762.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.