Sections

വാഹനം വാടകയ്ക്ക് നൽകുന്നതിനും ലാബ് കെമിക്കൽസ്, മിൽക് അനലൈഅനലൈസർ വിതരണം ചെയ്യുന്നതിനും മറ്റുമായി ടെണ്ടറുകൾ ക്ഷണിച്ചു

Friday, Oct 20, 2023
Reported By Admin
Tenders Invited

വാഹനം മാസ വാടകയ്ക്ക് നൽകുവാൻ ടെൻഡർ ക്ഷണിച്ചു

മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ പുതിയ രജിസ്ട്രേഷൻ/ അഞ്ചുവർഷത്തിൽ താഴെ പഴക്കമുള്ളതും/ 50,000 കിലോമീറ്റർ പരിധിയിലുള്ളതും ആയ യൂട്ടിലിറ്റി വാഹനം (സെഡാൻ മോഡൽ) മാസ വാടകയ്ക്ക് നൽകുവാൻ ടെൻഡർ ക്ഷണിച്ചു. നവംബർ 11 വൈകിട്ട് മൂന്നിനകം ജില്ലാ ഓഫീസിൽ ലഭിക്കണം. ഫോൺ 0474 2762117.

മരങ്ങൾ വിൽക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

കോട്ടയം: ജനറൽ ആശുപത്രി കോമ്പൗണ്ടിൽ നിൽക്കുന്ന 15 മരങ്ങൾ വിൽക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 21ന് ഉച്ചകഴിഞ്ഞ് രണ്ടിനകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2563611.

ദർഘാസ് ക്ഷണിച്ചു

കോട്ടയം: സോഷ്യൽ ഫോറസ്ട്രി ഡിവിഷനിൽ വിദ്യാവനം, നഗരവനം, ബയോഡൈവേഴ്സിറ്റി പാർക്ക് എന്നിവയുടെ നിർമാണത്തിന് യോഗ്യരായ കരാറുകാരിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ 26ന് വൈകിട്ട് അഞ്ചിനകം ദർഘാസ് നൽകണം. 28ന് രാവിലെ 11ന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2310412.

ലാബ് കെമിക്കലുകൾ, ലാബ് റീഏജന്റുകൾ എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയിലേക്ക് മാർച്ച് 31വരെ ലാബ് കെമിക്കലുകൾ, ലാബ് റീഏജന്റുകൾ എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. 31ന് രാവിലെ 11 വരെ സൂപ്രണ്ട്, താലൂക്ക് ആശുപത്രി, കായംകുളം എന്ന വിലാസത്തിൽ നൽകാം. ഫോൺ: 0479-2447274.

ലാബ് കെമിക്കൽസ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

കോർപ്പറേഷൻപരിധിയിലെ സർക്കാർസ്കൂളുകൾക്ക് ലാബ് കെമിക്കൽസ് വിതരണം ചെയ്യുന്നതിന് ഓപ്പൺ ടെൻഡർ ക്ഷണിച്ചു. വിവരങ്ങൾ വിദ്യാഭ്യാസഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ഒക്ടോബർ 26 വരെ ലഭിക്കും. ഫോൺ - 0474 279295.

'മിൽക് അനലൈസർ' വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പിന്റെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി മലപ്പുറം ക്വാളിറ്റി കൺട്രോൾ ലാബിലേക്ക് 'മിൽക് അനലൈസർ' വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും നിർമാതാക്കളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 30ന് വൈകീട്ട് മൂന്നിനകം സമർപ്പിക്കണം. ഫോൺ:04832734943.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.