- Trending Now:
വനിതാശിശു വികസന വകുപ്പിനു കീഴിലെ വടകര ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി 2023 നവംബർ മുതൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുളള വാഹനം (ജീപ്പ്, കാർ) വാടകക്ക് എടുക്കുവാൻ മത്സരാടിസ്ഥാനത്തിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 31 ഉച്ചക്ക് രണ്ട് മണി വരെ സ്വീകരിക്കും. അന്ന് വൈകീട്ട് മൂന്ന് മണിക്ക് തുറക്കും. ഫോൺ: 0496 2501822.
കോട്ടയം: കാഞ്ഞിരപ്പള്ളി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിലെ ആവശ്യത്തിനായി ജീപ്പ്/ കാർ വാടകയ്ക്ക് നൽകുന്നതിന് റീ ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 27ന് ഉച്ചയ്ക്ക് 1.30നകം നൽകണം. അന്നേദിവസം 2.30ന് തുറക്കും. വിശദവിവരം മുണ്ടക്കയത്തെ ശിശുവിവസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ ലഭിക്കും.
കോട്ടയം: മീനടം ഗ്രാമപഞ്ചായത്തിലെ ജൽജീവൻ മിഷൻ നിർവഹണ സഹായ ഏജൻസിയായ സി.ഡി.എസ്. കുടുംബശ്രീയിൽ പദ്ധതികളുടെ പ്രവർത്തനത്തിന്റെ ഭാഗമായി ചുവരെഴുത്തുകൾ, ബോർഡുകൾ, പോസ്റ്ററുകൾ തുടങ്ങിയവ തയാറാക്കുന്നതിനും എൽ.ഇ.ഡി. വീഡിയോ വാൾ സ്ഥാപിക്കുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഒക്ടോബർ 27ന് ഉച്ചയ്ക്ക് രണ്ടിനകം കുടുംബശ്രീ ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 9447858200, 9961514637.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.