Sections

വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിനും ലാബ് കെമിക്കൽസ് വിതരണം ചെയ്യുന്നതിനും മോഡുലാർ ഫാർമസി സ്ഥാപിക്കുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Oct 19, 2023
Reported By Admin
Tenders Invited

വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു

പത്തനാപുരം ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് കാർ/ജീപ്പ് ഡ്രൈവർസഹിതം പ്രതിമാസവാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 26 പകൽ 12നകം സമർപ്പിക്കണം. ഫോൺ- 9446524441

ജില്ലാ വ്യവസായകേന്ദ്രത്തിലേക്ക് ഒരു മാസം 1000 കിലോമീറ്റർ ഓടാൻ ടാക്സി വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡ്രൈവറുടെ സേവനമില്ലാതെയാണ് ക്വട്ടേഷൻ നൽകേണ്ടത്. ഒക്ടോബർ 31ന് വൈകിട്ട് മൂന്നിനകം ജില്ലാ വ്യവസായകേന്ദ്രത്തിൽ സമർപ്പിക്കണം. ഫോൺ 0474 2748395, 9188127002.

തൃശ്ശൂർ താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസുകളിൽ ഫീൽഡ് പരിശോധനകൾ നടത്തുന്നതിനായി ഒരു വർഷത്തേക്ക് 9 വാഹനങ്ങൾ വാടകക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ ഡ്രൈവർ സഹിതം വാഹനം വാടകക്ക് നൽകുന്നതിന് തയ്യാറുള്ള കാർ, ജീപ്പ്, ബൊലേറോ ജീപ്പ് വാഹന ഉടമകൾക്ക് ക്വട്ടേഷൻ നൽകാം. ക്വട്ടേഷൻ ഒക്ടോബർ 26 ന് വൈകീട്ട് മൂന്ന് മണി വരെ തൃശ്ശൂർ ഭൂരേഖ തഹസിൽദാരുടെ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0487 2331443.

മുഖത്തല അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് കരാർഅടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി നവംബർ രണ്ട്. ഫോൺ- 7306885585.

ലാബ് കെമിക്കൽസ് വിതരണം ചെയ്യുന്നതിന് ഓപ്പൺ ടെൻഡർ ക്ഷണിച്ചു

കോർപ്പറേഷൻപരിധിയിലെ സർക്കാർസ്കൂളുകൾക്ക് ലാബ് കെമിക്കൽസ് വിതരണം ചെയ്യുന്നതിന് ഓപ്പൺ ടെൻഡർ ക്ഷണിച്ചു. വിവരങ്ങൾ വിദ്യാഭ്യാസഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ഒക്ടോബർ 26 വരെ ലഭിക്കും. ഫോൺ - 0474 279295.

മോഡുലാർ ഫാർമസി സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

റാന്നി എം.സി. സി. എം താലൂക്കാശുപത്രിയിലെ ഫാർമസിയിൽ മോഡുലാർ ഫാർമസി സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ ഏഴിന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോൺ: 9188522990, ഇ-മെയിൽ - thqhranni@gmail.com.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.