Sections

Tenders Invite: വിവിധ പ്രവൃത്തികൾക്കായി ടെണ്ടറുകൾ ക്ഷണിക്കുന്നു

Wednesday, Aug 09, 2023
Reported By Admin
Tenders Invited

ലാബ് റീ ഏജന്റ്സ് വിതരണത്തിന് ദർഘാസ് ക്ഷണിച്ചു

ആലത്തൂർ താലൂക്കാശുപത്രിയിലെ ലാബിലേക്ക് ആവശ്യമായ സർക്കാർ സംവിധാനത്തിൽ ലഭ്യമല്ലാത്ത റീ ഏജന്റുകൾ 2024 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് വിതരണം നടത്തുന്നതിന് സ്ഥാപനങ്ങളിൽനിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ആഗസ്റ്റ് 21 ന് വൈകിട്ട് നാല് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 4.30 ന് ദർഘാസുകൾ തുറക്കും. വിശദവിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് നമ്പറിൽ ബന്ധപ്പെടണം. ഫോൺ: 04922 224322.

ക്ലീനിങ് സാമഗ്രി വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് ഗവ മെഡിക്കൽ കോളെജിൽ ഒരു വർഷത്തേക്ക് ക്ലീനിങ് സാമഗ്രികളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ/ഏജൻസികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് 16 വരെ ക്വട്ടേഷനുകൾ സ്വീകരിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 0491 2974125.

ഐ.ഇ.സി ബോർഡ് ആൻഡ് സൈനേജ്സ് പ്രിന്റിങ് വർക്സ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഐ.ഇ.സി ബോർഡ് ആൻഡ് സൈനേജ്സ് പ്രിന്റിങ് വർക്സ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ ഒമ്പതിന് ഉച്ചയ്ക്ക് ഒന്നു വരെ നൽകാം. വിലാസം: സൂപ്രണ്ട്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആലപ്പുഴ -688012. ഫോൺ: 0477-2251151.

ബേബി വാമർ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.ബി.എൻ. വിഭാഗത്തിലേയ്ക്ക് ബേബി വാമർ (അഞ്ചെണ്ണം) വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 17ന് ഉച്ച കഴിഞ്ഞ് മൂന്നു വരെ ദർഘാസ് നൽകാം. ഫോൺ: 0477 2282021.

ക്വട്ടേഷനുകൾ ക്ഷണിച്ചു

നഗര കാർഷിക മൊത്തവിപണ കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകളും, കോൾഡ് സ്റ്റോറേജുകളും 11 മാസക്കാലയളവിലേക്ക് ലൈസൻസിന് സ്വീകരിക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് 21 രാവിലെ 11 മണി. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടു മണിക്ക് ക്വട്ടേഷനുകൾ തുറക്കും. നിരതദ്രവ്യം 2000 രൂപയാണ്. ക്വട്ടേഷൻ കവറിനു പുറത്ത് 03/2023-24 എന്ന് രേഖപ്പെടുത്തേണ്ടതാണ്. ക്വട്ടേഷൻ സമർപ്പിക്കുവാനും കൂടുതൽ വിവരങ്ങൾക്കും സെക്രട്ടറി, നഗര കാർഷിക മൊത്ത വിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട് എന്ന വിലാസത്തിൽ ബന്ധപ്പെടുക.

ക്വട്ടേഷനുകൾ ക്ഷണിച്ചു

നഗര കാർഷിക മൊത്ത വിപണന കേന്ദ്രത്തിലെ 3 ഏക്കർ ഭൂമി (1,2,3 പ്ലോട്ടുകൾ) 11 മാസക്കാലയളവിലേക്ക് കരാർ വ്യവസ്ഥയിൽ പച്ചക്കറി കൃഷിക്കായി താത്പര്യമുള്ള കർഷകരിൽ നിന്നും, കർഷക ഗ്രൂപ്പുകളിൽ നിന്നും ക്വട്ടേഷൻ/ ലേല വ്യവസ്ഥയിൽ നിബന്ധനകൾക്ക് വിധേയമായി അപേക്ഷ ക്ഷണിച്ചു. ക്വട്ടേഷനുകൾ മുദ്ര വെച്ച കവറിൽ ആഗസ്റ്റ് 21ന് രാവിലെ 11 മണി വരെ സ്വീകരിക്കുകയും പരസ്യലേലത്തിന് ശേഷം അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കുന്നതുമായിരിക്കും. നിരതദ്രവ്യം 2000 രൂപ. ക്വട്ടേഷൻ സമർപ്പിക്കുവാനും കൂടുതൽ വിവരങ്ങൾക്കും സെക്രട്ടറി, നഗര കാർഷിക മൊത്ത വിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട് എന്ന വിലാസത്തിൽ ബന്ധപ്പെടുക.

പാൽ, മുട്ട വിതരണം ടെൻഡർ ക്ഷണിച്ചു

ചടയമംഗലം ഐ സി ഡി എസ് പരിധിയിലെ 34 അങ്കണവാടികളിലെ പ്രീ- സ് കൂൾ കുട്ടികൾക്കാവശ്യമായ മിൽമ പാൽ, കോഴിമുട്ട വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് 21 ഉച്ചയ്ക്ക് 2.30 വരെ സമർപ്പിക്കാം. ഫോൺ: 0474 2424600.

വാഹനം ആവശ്യമുണ്ട്

ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പകൽവീട് പദ്ധതിയിലേക്ക് (വള്ളിക്കാവ്) രോഗികളെ റിഹാബിലിറ്റേഷൻ കേന്ദ്രങ്ങളിൽ കൊണ്ടുവന്ന് തിരിച്ച് വീടുകളിൽ എത്തിക്കാൻ വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് 21 വൈകിട്ട് മൂന്ന് വരെ സമർപ്പിക്കാം. ഫോൺ: 0474 2740166.

കമ്പ്യൂട്ടർ വിതരണം: ടെൻഡർ ക്ഷണിച്ചു

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ റെക്കോർഡ് ലൈബ്രറിയിലേക്ക് ഹൈ എൻഡ് കമ്പ്യൂട്ടർ വിതരണം ചെയ്യുന്നതിനായി വ്യക്തികളിൽ / സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ അവസാനിക്കുന്ന തീയതി സെപ്റ്റംബർ 9ന് രാവിലെ 11 മണി. ഫോൺ : 0487 2383684.

ലാബ് ടെസ്റ്റുകൾ: ടെൻഡർ ക്ഷണിച്ചു

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച രോഗികളുടെ ലാബ് ടെസ്റ്റുകൾ ചെയ്തു നൽകുന്നതിനായി വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിക്കുന്നു. സെപ്റ്റംബർ 1 മുതൽ രണ്ടുവർഷ കാലയളവിലേയ്ക്കാണ് ടെൻഡർ ക്ഷണിക്കുന്നത്. ടെൻഡർ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25 ന് രാവിലെ 11 മണി. ഫോൺ: 0487 2383684.

ക്വട്ടേഷൻ ക്ഷണിച്ചു

പെരുനാട് പഞ്ചായത്തിലെ മഞ്ഞത്തോട്,പ്ലാപ്പള്ളി പട്ടികവർഗ കോളനികളിൽ താമസിക്കുന്ന മലപണ്ടാര വിഭാഗത്തിൽ ഉൾപ്പെട്ട 43 പട്ടിക വർഗ കുടുംബങ്ങൾക്ക് വനാവകാശ നിയമ പ്രകാരം ഭൂമി നൽകുന്നതിന്റെ ഭാഗമായി ഭൂമി അളന്ന്( ഒരു ഏക്കർ വീതം) തിട്ടപ്പെടുത്തുമ്പോൾ സർവേകല്ല് സ്ഥാപിക്കുന്നതിന് ആവശ്യമായ സർവേ കല്ല് മഞ്ഞത്തോട് പട്ടിക വർഗ കോളനിയിൽ എത്തിച്ച് തരുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 11 പകൽ മൂന്നു വരെ. ഫോൺ : 04735 227703.

ടെലിവിഷൻ വിതരണം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണവം മോഡൽ പ്രീ സ് കൂളിലേക്ക് ടെലിവിഷൻ വിതരണം ചെയ്യാൻ താൽപര്യമുള്ള സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് 11ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2700357.

വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഔദ്യോഗിക ആവശ്യത്തിലേക്കായി മാസ വാടക നിരക്കിൽ ഡ്രൈവർ സഹിതം ഏഴ് വർഷത്തിൽ താഴെ പഴക്കമുള്ളതും ടാക് സി പെർമിറ്റുള്ളതും അഞ്ച് പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ളതുമായ വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് 16ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0490 2321818.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.