- Trending Now:
കോർപ്പറേഷനിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പി വി സി വാട്ടർ ടാങ്ക് പ്രൊജക്റ്റ് നമ്പർ 1104 പദ്ധതിയിലേക്ക് 500 ലിറ്റർ സംഭരണശേഷിയുള്ള ബി ഐ എസ്/ ഐ എസ് ഒ മുദ്രയുള്ള പി വി സി വാട്ടർ ടാങ്ക് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടാങ്ക് മൂന്ന് ലെയറോടുകൂടിയതും 13.5 കിലോ ഭാരവുമുള്ളതായിരിക്കണം. അവസാന തീയതി സെപ്റ്റംബർ 21.
അസീസി വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിലേക്ക് കാർ വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ടാക്സി പെർമിറ്റ് ഉള്ളതും ഏഴുവർഷത്തിൽ താഴെ കാലപ്പഴക്കമുള്ളതുമായിരിക്കണം. വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്ന വ്യക്തിയുടെ പേരിൽ ടെൻഡർ സമർപ്പിക്കാം. സെപ്റ്റംബർ 19 ഉച്ചയ്ക്ക് രണ്ടിനകം അപേക്ഷിക്കണം. വിവരങ്ങൾക്ക് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസ്. ഫോൺ - 04742992809.
palakkad:ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് വിഭാഗത്തിലേക്ക് അവശ്യവസ്തുക്കൾ വാങ്ങുന്നതിന് ഇ-ടെൻഡർ മുഖേന ദർഘാസ് ക്ഷണിച്ചു. 25,000 രൂപയാണ് നിരതദ്രവ്യം. ടെൻഡർ സെപ്റ്റംബർ 13 വരെ സ്വീകരിക്കും. സെപ്റ്റംബർ 14 ന് ടെൻഡർ തുറക്കും. താത്പര്യമുള്ളവർ www.etenders.kerala.gov.in ൽ ടെൻഡർ നൽകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491 2533327, 2534524.
ആലപ്പുഴ: ഗവൺമെന്റ് ദന്തൽ കോളജിലേക്ക് എയറോട്ടർ ഹാൻഡ് പീസ്, സർജിക്കൽ മൈക്രോ മോട്ടോർ, ടിഷ്യു ഫ്ലോട്ടേഷൻ വാട്ടർ ബാത്ത്, വാട്ടർ പ്യൂരിഫയർ വിത്ത് എക്സ്റ്റേണൽ ഫിൽറ്റർ യുണിറ്റ്, അൾട്രോസോണിക് സ്കെലാർ വിത്ത് എൻഡോ മോഡ്, ഫ്രണ്ട് ലോഡിങ് ഓട്ടോക്ലേവ്, ദന്തൽ ലാഥെ, ദന്തൽ ലാബ് മൈക്രോ മോട്ടോർ ഹാൻഡ് പീസ് വിത്ത് കൺട്രോൾ യൂണിറ്റ് എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ എട്ടിന് രാവിലെ 11 വരെ നൽകാം. വിലാസം- പ്രിൻസിപ്പാൾ, ഗവൺമെന്റ് ദന്തൽ കോളജ്, ആലപ്പുഴ. ഫോൺ: 0477 2280502.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.