Sections

വേദി, പന്തൽ ഒരുക്കുന്നതിനും നാളികേരം വിളവെടുക്കുന്നതിനും ഫൈബർ ഗ്ലാസ് വള്ളം നിർമ്മിക്കുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു

Monday, Nov 13, 2023
Reported By Admin
Tenders Invited

വേദി ഒരുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നവംബർ 29ന് മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന നവകേരള സദസിന്റെ വേദി ഒരുക്കുന്നതിന് അനുയോജ്യരായ സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. 5000 പേർക്ക് ഇരിക്കാവുന്ന പന്തൽ, വേദി, ഫെൻസിംഗ്, ലൈറ്റ് ആൻഡ് സൗണ്ട്, 20 കൗണ്ടറുകൾ എന്നിവ ഒരുക്കണം. നവംബർ 14ന് രാവിലെ 11 മണിക്കകം ക്വട്ടേഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തന സമയത്ത് മഞ്ചേരി നഗരസഭാ എൻജിനീയറായ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുമായി ബന്ധപ്പെടുക. ഫോൺ -9447169667

നാളികേരം വിളവെടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കേരള സർവകലാശാലയ്ക്ക് കീഴിലെ ഇൻസ്ട്രക്ഷണൽ ഫാം തവനൂരിലെ 1300 തെങ്ങുകളിൽ നിന്നും മൂപ്പെത്തിയ നാളികേരം വിളവെടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 14ന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ തന്നെ ദിവസം ലേലം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് kcaet.kau.in, www.kau.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. ഫോൺ- 0494-2686215.

ടെണ്ടർ ക്ഷണിച്ചു

കോഴിക്കോട് ജില്ലയിൽ കടൽ രക്ഷാ പ്രവർത്തനവും പട്രോളിംഗും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി മറൈൻ റെസ്ക്യൂ യൂണിറ്റുകൾ ഉണ്ടാക്കുന്നതിനായി ടെണ്ടർ ക്ഷണിച്ചു. നിബന്ധനകൾക്ക് വിധേയമായി 32 അടി നീളമുള്ള ഫൈബർ ഗ്ലാസ്/എഫ്.ആർ.പി.വള്ളം നിർമ്മിക്കുന്നതിന് രജിസ്ട്രേഷനുള്ള വള്ളം നിർമ്മാണ കേന്ദ്രങ്ങൾക്കും ഫിഷറീസ് വകുപ്പിൽ ബോട്ട് ബിൽഡിംഗ് സൊസൈറ്റികൾക്കും ടെണ്ടർ സമർപ്പിക്കാം.ടെണ്ടർ ഫോറം വില 500 രൂപ. ടെണ്ടറിൽ പങ്കെടുക്കുന്നവർ യൂണിറ്റ് കോസ്റ്റിന്റെ ഒരു ശതമാനം തുക നിരതദ്രവ്യമായി അടക്കേണ്ടതാണ്. പൂരിപ്പിച്ച ടെണ്ടറുകൾ ഫിഷറീസ് അസ്സിസ്റ്റന്റ് ഡയറക്ടർ,ഫിഷർമെൻ ട്രെയിനിങ് സെന്റർ,വെസ്റ്റ്ഹിൽ,കോഴിക്കോട് എന്ന വിലാസത്തിൽ നവംബർ 20ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുൻപായി സമർപ്പിക്കണം. അന്നേദിവസം 3 30ന് ടെണ്ടർ തുറക്കും.കൂടുതൽ വിവരങ്ങൾക്ക് 0495-2414074.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.