- Trending Now:
കൊട്ടാരക്കര- കരിങ്ങന്നൂർ റൂട്ടിൽ തപാൽ ഉരുപ്പടികളുടെ വിതരണത്തിന് 2021 ജനുവരി 31നുശേഷം രജിസ്ട്രേഷനുള്ള വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ ആറ്. ഫോൺ -0474 2740278.
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള മുവാറ്റുപുഴ അഡീഷണൽ ഐ.സി.ഡിഎസ് ഓഫീസിലെ ഉപയോഗത്തിനായി 2023-24 വർഷം വാടകയ്ക്ക് നൽകുന്നതിന് നിശ്ചിത ടെൻഡർ ഫോമിൽ മുദ്ര വച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 27. വാഹനത്തിന് ഏഴ് വർഷത്തിൽ താഴെ കാലപ്പഴക്കമേ പാടുള്ളൂ. പ്രതിമാസം 800 കി.മി എത്ര രൂപ പ്രകാരം വാഹനം ഓടിക്കുവാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കികൊണ്ടാവണം ടെൻഡർ നൽകേണ്ടത്. ടെൻഡറിനോടൊപ്പം ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ വ്യക്തിയുടെ ലൈസൻസ്, വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്സി പെർമിറ്റ് എന്നിവയുടെ പകർപ്പ് ലഭ്യമാക്കണം.
വയനാട്: ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും എം.സി.സി, വീഡിയോ സർവൈലൻസ് ടീം, പോളിംഗ് സ്റ്റേഷനുകൾ, ഫ്ളയിങ് സ്ക്വാഡുകളിലേക്ക് വീഡിയോ ചിത്രീകരണം നടത്താൻ വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. കുറഞ്ഞത് 60 വീഡിയോഗ്രാഫി യൂണിറ്റുകൾ വിതരണം ചെയ്യണം. ഓരോ ദിവസവും 12 മണിക്കൂറും അധികമായി വരുന്ന ഓരോ മണിക്കൂറിനും ചിത്രീകരണത്തിന്റെ ചാർജ് പ്രത്യേകമായി കാണിക്കണം. താത്പര്യമുള്ളവർ ഇന്ന് (മാർച്ച് 15) വൈകിട്ട് നാലിനകം മുദ്രവെച്ച കവറിന് മുകളിൽ പൊതു തെരഞ്ഞെടുപ്പ്-2024, വീഡിയോഗ്രാഫി ക്വട്ടേഷൻ, ഡെപ്യൂട്ടി കളക്ടർ ഇലക്ഷൻ, കലക്ടറേറ്റ്, വയനാട് വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ക്വട്ടേഷനുകൾ നൽകണം. ക്വട്ടേഷനുകൾ അന്നേദിവസം വൈകിട്ട് 4.30 ന് തുറക്കും. ഫോൺ -04936-204220.
കൊല്ലം: ലോക്സഭാതിരഞ്ഞെടുപ്പ് പ്രവൃത്തികളുടെ വിഡിയോ ചിത്രീകരണത്തിന് ക്വട്ടേഷൻ നൽകാം. 400 അല്ലെങ്കിൽ കൂടുതൽ സംഘങ്ങളെ നിയോഗിക്കാനാകുന്ന വിഡിയോ നിർമാണ സ്ഥാപനങ്ങളാണ് സമർപിക്കേണ്ടത്. സീൽചെയ്തവ മാർച്ച് 18 വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് ജില്ലാ കലക്ടറുടെ കാര്യാലയത്തിൽ നൽകണം. ഫോൺ-0474 2794040. ഇ-മെയിൽ : ecckollam@gmail.com ക്വട്ടേഷൻ വ്യവസ്ഥകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസ് നോട്ടീസ് ബോർഡിൽ പരിശോധിക്കാം.
സ്റ്റേറ്റ് എക്സൈസ് അക്കാദമി ആൻഡ് റിസർച്ച് സെന്ററിൽ 2024 - 25 വർഷം അടിസ്ഥാന പരിശീലനത്തിനെത്തുന്ന വിവിധ തസ്തികകളിലുള്ള പുരുഷ ട്രെയിനികളുടെ തലമുടി ആഴ്ചയിൽ ഒരു പ്രാവശ്യം എന്ന കണക്കിൽ മുറിക്കുന്നതിന് കരാറിൽ ഏർപ്പെടുന്നതിനായി ബാർബർമാരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ മാർച്ച് 27 ന് ഉച്ചയ്ക്ക് 12 നകം ലഭിക്കണം. വിശദാംശങ്ങൾ എക്സൈസ് അക്കാദമി ഓഫീസിലും ജില്ലയിലെ മറ്റ് എക്സൈസ് ഓഫീസുകളിലും ലഭിക്കും. ഫോൺ: 0487 2388090, 9400069700.
2023-24 സാമ്പത്തിക വർഷത്തിൽ വടവുകോട് ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള 2 അങ്കണവാടികൾക്ക് കളിയുപകരണങ്ങൾ, ഫർണിച്ചറുകൾ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ടെൻഡർ ക്ഷണിച്ചു. കേരള സർക്കാറിന്റെ 'etenders.kerala.gov.in പോർട്ടലിൽ 2024-CRD-669616-1 എന്ന ഐഡിയിൽ മാർച്ച് 13 ന് ടെൻഡർ നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 22 രാവിലെ 11 വരെ ടെൻഡറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ വടവുകോട് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ 0484 2730320, 9188959736.
ആയവന പ്രാഥമിക ആരോഗ്യ ആയവന ഗ്രാമപഞ്ചായത്തിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകുവാൻ കരാർ ഏറ്റെടുക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച ടെൻഡറുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും നേരിട്ടോ / ടെലഫോൺ/ ഇ-മെയിൽ എന്നിവ മുഖേന അറിയാം. ടെൻഡർ ഫോം സ്വീകരി്ക്കുന്ന അവസാന തീയതി മാർച്ച് 25 വൈകിട്ട് 3 വരെ.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.