- Trending Now:
വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള മുതുകുളം ഐസിഡിഎസ്സ് പ്രോജക്ട് പരിധിയിലുള്ള അഞ്ച് അങ്കണവാടികളിൽ 2023-24 സാമ്പത്തിക വർഷത്തെ സക്ഷം അങ്കണവാടി നവീകരണത്തിന്റെ ഭാഗമായി പോഷൺ വാടിക (കിച്ചൺ ഗാർഡൻ/ന്യൂട്രിഗാർഡൻ) സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 18 ന് ഉച്ചക്ക് ഒരു മണി വരെ. ഫോൺ: 9188959692, 9656714320.
പാലാ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ ആനിമേഷൻ കോഴ്സിന്റെ ആവശ്യത്തിലേക്കായി പരിശീലന കിറ്റും അനുബന്ധ ഉപകരണങ്ങളും കമ്പ്യൂട്ടറും വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. നവംബർ 14 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസുകൾ സ്വീകരിക്കും. അന്നേദിവസം നാലുമണിക്കു തുറക്കും. വിശദവിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9446449683.
തൃക്കോതമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ മൊബൈൽ ഫോൺ ഹാർഡ്വേർ റിപ്പയർ ടെക്നിഷ്യൻ കോഴ്സിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 19 രാവിലെ 11.00 മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് തുറക്കും. ഫോൺ: 0481-2460960.
മലപ്പുറം ജില്ലാ സാമൂഹികനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് 2024-2025 സാമ്പത്തിക വർഷം ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റുള്ള എ.സി വാഹനം വാടകക്ക് നൽകുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നവംബർ 27ന് ഉച്ചക്ക് 2.30 വരെ ടെൻഡർ സ്വീകരിക്കും. ഉച്ചക്ക് ശേഷം 3.30 മണിക്ക് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹികനീതി ഓഫീസിൽ ബന്ധപ്പെടണം. ഫോൺ 0483- 2735324.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.