Sections

ലാബിലേക്ക് ഉപകരണങ്ങളും അനുബന്ധ സാധനങ്ങളും വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Nov 16, 2024
Reported By Admin
Tenders have been invited for works such as supply of equipment and accessories to the lab, provisio

വാഹന ക്വട്ടേഷൻ

കോഴിക്കോട്/വയനാട് ഡിവിഷൻ കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലെ ഉപയോഗത്തിനായി വാഹനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലഭ്യമാക്കാൻ മത്സരസ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. 2021 ജനുവരി ഒന്നിനോ അതിനുശേഷമോ ആദ്യ രജിസ്ട്രേഷനുള്ള, എയർകണ്ടീഷൻ ചെയ്ത ടാക്സി പെർമിറ്റ് ഉള്ള, 1400 സിസിക്ക് മുകളിലുള്ള, 7 സീറ്റർ ഉള്ള വാഹനം ആയിരിക്കണം. സീൽ ചെയ്ത ക്വട്ടേഷൻ അപേക്ഷയുടെ കവറിന് മുകളിൽ 'ക്വട്ടേഷൻ ഫോർ ഹയറിങ് വെഹിക്കിൾ' എന്ന് എഴുതിയിരിക്കണം. എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്റ്റ് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട്/വയനാട്, 69/1122, മാരുതി, ബിലാത്തിക്കുളം റോഡ്, എരഞ്ഞിപ്പാലം, കോഴിക്കോട്-6 എന്ന വിലാസത്തിൽ ആണ് ക്വട്ടേഷൻ ലഭ്യമാക്കേണ്ടത്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 22 വൈകിട്ട് 3. അന്ന് വൈകിട്ട് നാലിന് ക്വട്ടേഷൻ തുറക്കും. ഫോൺ: 0495-2992620, 9447750108, 9539552429.

ലാബിലേക്ക് ഉപകരണങ്ങളും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു

കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്കെ യുടെ ആഭിമുഖ്യത്തിൽ തുടങ്ങുന്ന സ്കിൽ ഡെവലപ്മെൻറ് കേന്ദ്രത്തിലെ കോസ്മറ്റോളജിസ്റ്റ്-ബ്യൂട്ടി ആൻഡ് വെൽനെസ് കോഴ്സ് ലാബിലേക്ക് ഉപകരണങ്ങളും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസ് പ്രിൻസിപ്പാളിന് ലഭിക്കേണ്ട അവസാന തീയതി നവംബർ 26 വൈകിട്ട് 4. ദർഘാസ് തുറക്കുന്ന സമയം നവംബർ 27 വൈകിട്ട് 3. ഫോൺ: 9495721302, 9495369033.

കരാറടിസ്ഥാനത്തിൽ വാഹനം ആവശ്യമുണ്ട്

വനിതാ ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിച്ചുവരുന്ന തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഏഴ് വർഷത്തിലധികം കാലപ്പഴക്കമില്ലാത്തതും ടാക്സി പെർമിറ്റുള്ളതും 1200 സി സിയോ അതിനു മുകളിലോ ഉളള ഒരു കാർ/ജീപ്പ്, ഒരു വർഷത്തേക്ക് പ്രതിമാസവാടകയ്ക്ക് നൽകുന്നതിന് താൽപ്പര്യമുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ചുവടെ കൊടുത്തിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി മത്സര സ്വഭാവമുള്ള മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ ലഭിക്കും. പ്രതിമാസ വാടക (അടങ്കൽ തുക) 30,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടണം. ടെണ്ടർ ഫോം വിൽപ്പന അവസാനിക്കുന്ന തീയതി നവംബർ 25 ഉച്ചയ്ക്ക് 12.30. നവംബർ 25ന് വൈകിട്ട് 3 ന് ടെണ്ടർ തുറക്കും. ഫോൺ: 0471-2969101.

വാഹനങ്ങൾ ലഭിക്കുന്നതിന് ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കരാർ അടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുളള നാല് വാഹനങ്ങൾ ലഭിക്കുന്നതിന് ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. (ഇന്നോവ, മഹീന്ദ്ര ബൊലേറോ/സൈലോ, മാരുതി എർട്ടിക, ടാറ്റ നെക്സൺ, ഷവർലേ ടവേര, മാരുതി സിഫ്റ്റ്, ടൊയോട്ട എട്ടിയോസ്, ഇതരവാഹനങ്ങളും, 7 /5 സീറ്റ,് എ.സി, മോഡൽ 2016 ന് മുകളിൽ ) ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 16. വിവരങ്ങൾക്ക് ഡെപ്യൂട്ടി കലക്ടർ (ഡി.എം), കലക്ടറേറ്റുമായി ബന്ധപ്പെടുക. ഫോൺ: 04682 222515.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.