Sections

Tender Notice: കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യൽ, മരങ്ങൾ മുറിച്ച് മാറ്റൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, കാന്റീൻ നടത്തൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Jan 08, 2025
Reported By Admin
Tenders have been invited for works such as supply of contingency items, tree felling, provision of

കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു

പറക്കോട് ശിശുവികസനപദ്ധതി ഓഫീസ് പരിധിയിലെ 111 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജനുവരി 15. ഇ-മെയിൽ : icdspkdpta@gamil.com.

കോഴിക്കോട് അർബൻ 1 ഐസിഡിഎസ് ഓഫീസിന് കീഴിലുള്ള 133 അംഗനവാടികളിലേക്ക് അംഗനവാടി കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ടെൻഡർ ഫോം വിതരണം ചെയ്യുന്ന അവസാന തിയ്യതി ജനുവരി 13 ഉച്ച ഒരു മണി വരെ. ഫോൺ: 0495-2702523/ 7907612236.

മരങ്ങൾ മുറിച്ച് മാറ്റുന്നതിന് ടെൻഡർ ക്ഷണിച്ചു

കടമ്മനിട്ട കുടുംബാരോഗ്യകേന്ദ്രത്തിൽ മാവ്, വാക, കുമ്പിൾ, ലക്ഷ്മിതരു, അക്വേഷ്യ തുടങ്ങിയ മരങ്ങൾ മുറിച്ച് മാറ്റുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജനുവരി 24. ഫോൺ : 04735 245613.

ബസ്സ് ഓപ്പറേറ്റർമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചുു

നിലമ്പൂർ ഇന്ദിരഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലെ 10, 12 ക്ലാസ്സുകളിലെ 90 വിദ്യാർത്ഥികളെയും, സ്റ്റാഫിനേയും ജനുവരി 19,20 എന്നീ ദിവസങ്ങളിൽ മൈസൂർ പാലസ്, വൃന്ദാവൻ ഗാർഡൻ, ചാമുണ്ഡി ഹിൽ, സെന്റ് ഫിലോമിന ചർച്ച്, മ്യൂസിയം, പക്ഷി സങ്കേതം എന്നിവിടങ്ങളിലേക്ക് പഠനവിനോദ യാത്രക്ക് കൊണ്ടുപോയി തിരിച്ചുകൊണ്ടു വരുന്നതിന് 49 സീറ്റുള്ള രണ്ട് യാത്രാബസ്സ് അനുവദിക്കാൻ തയ്യാറുള്ള ബസ്സ് ഓപ്പറേറ്റർമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 17ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. ഫോൺ 9446388895, 9947299075.

കാന്റീൻ ആരംഭിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് ഗവ. മെഡിക്കൽ കോളേജ് പരിസരത്ത് താത്കാലികാടിസ്ഥാനത്തിൽ വാർഷിക കരാർ വ്യവസ്ഥയിൽ മൊബൈൽ കാന്റീൻ ആരംഭിക്കുന്നതിന് സർക്കാർ/ അർധസർക്കാർ മേഖലാ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസ് (ഗവ. മെഡിക്കൽ കോളേജ്), ഈസ്റ്റ് യാക്കര, കുന്നത്തൂർമേട് പി.ഒ, പാലക്കാട് 678013 എന്ന വിലാസത്തിൽ ജനുവരി 20 ന് വൈകീട്ട് മൂന്നു മണിക്ക് മുമ്പായി ലഭ്യമാക്കണം. അന്നേ ദിവസം വൈകീട്ട് 3.30 ന് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2974125.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.