- Trending Now:
മലപ്പുറം എം.എസ്.പി ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ബെഞ്ചുകൾ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.മുദ്രവച്ച കവറിനു പുറത്ത് `ബെഞ്ചുകൾക്കുള്ള ക്വട്ടേഷൻ' എന്ന് രേഖപ്പെടുത്തി മാനേജർ, എം എസ് പി ഹയർ സെക്കണ്ടറി സ്കൂൾ, മലപ്പുറം എന്ന വിലാസത്തിൽ അയക്കണം. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി ഡിസംബർ 16ന്. ക്വട്ടേഷനുകൾ ഡിസംബർ 17ന് തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 0483 2734921.
സുൽത്താൻ ബത്തേരി ഐ.സി.ഡി.എസ് പ്രോജക്റ്റിന് കീഴിലെ 117 അങ്കണവാടികളിലേക്ക് കണ്ടീജൻസി സാധനങ്ങൾ വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഡിസംബർ 18ന് ഉച്ചയ്ക്ക് ഒന്നിനകം സുൽത്താൻ ബത്തേരി ശിശു വികസന പദ്ധതി ഓഫീസിൽ നൽകണം. ഫോൺ - 04936 222844.
മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ മാനന്തവാടി നഗരസഭ, തിരുനെല്ലി, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുകളിലെ 70 അങ്കണവാടികളിൽ ഷൂ റാക്ക് സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഡിസംബർ 20 ന് ഉച്ചക്ക് 12 നകം ലഭിക്കണം. ഫോൺ - 04935 240324.
പൊതുവിദ്യാഭ്യാസ വകുപ്പ് വെള്ളമുണ്ട ഗവ ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷൻ കോഴ്സിലേക്കുള്ള ടെയിനിങ് കിറ്റും അനുബന്ധ ഉപകരണങ്ങൾ, കോസ്മറ്റോളജിസ്റ്റ് കോഴ്സിലേക്കാവശ്യമായ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. താത്പര്യമുള്ളവർ ഡിസംബർ 12 ന് വൈകിട്ട് നാലിനകം ദർഘാസ് നൽകണം. ഫോൺ- 04935 232370, 9446413876.
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കോതമംഗലം (അഡീഷണൽ) ഐ.സി.ഡി.എസ്. പ്രോജെക്ടിൽ 2023-24 സാമ്പത്തിക വർഷം അങ്കണവാടികൾക്കാവശ്യമായ അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിനടുത്ത് പ്രവർത്തിക്കുന്ന ഐസിഡിഎസ് അഡീഷണൽ ഓഫിസിൽ ബന്ധപ്പെടാം. ഫോൺ 0485-2828161, 9188959728 ) ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 23-ന് ഉച്ചയ്ക്ക് രണ്ടു വരെ.
തൃപ്പൂണിത്തുറയിലെ താലൂക്ക് ആസ്ഥാന ആശുപത്രി വിവിധ വാർഡുകളിലും ഡിപ്പാർട്ട്മെന്റുകളിലും ആശുപത്രി സൂപ്രണ്ടിന്റെ ചേംബർ കേന്ദ്രീകൃതമായി പബ്ലിക്ക് അഡ്രസിംഗ് സിസ്റ്റം, നെറ്റ്വർക്ക് സ്പീക്കറുകൾ എന്നിവ സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ താലൂക്ക് ആസ്ഥാന ആശുപത്രി തൃപ്പൂണിത്തുറയിലെ ഓഫീസിൽ നേരിട്ടോ / ടെലഫോൺ/ ഇ-മെയിൽ മുഖേന ബന്ധപ്പെട്ട സെക്ഷനിൽ നിന്നോ അറിയാം. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 26-ന് ഉച്ചയ്ക്ക് ഒന്നു വരെ. ഫോൺ: 0484 2783495, 2777315, 2777415. ഇ-മെയിൽ thqhtpra@gmail.com.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.