Sections

സ്കാനിങ്, മരുന്നുകൾ വിതരണം, ലബോറട്ടറി പരിശോധന, ലാബ് സാമഗ്രികൾ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങി പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Jul 31, 2024
Reported By Admin
Tenders Invited

ക്വട്ടേഷൻ ക്ഷണിച്ചു

വിനോദ സഞ്ചാരവകുപ്പിനു കീഴിലുള്ള കോട്ടയം സർക്കാർ അതിഥിമന്ദിരം കോൺഫറൻസ് ഹാളിനോടു ചേർന്ന് നിൽക്കുന്ന പൂവാക, പ്ലാവ്, ചൂള മുതലായ മരങ്ങളും ഇലക്ട്രിക് റൂമിനോടു ചേർന്നുനിൽക്കുന്ന മരങ്ങളും കോമ്പൗണ്ടിനോടു ചേർന്ന് വീടുകൾക്ക് ഭീഷണിയായി നിൽക്കുന്ന മാവിലെ ശിഖരങ്ങളും മുറിച്ചുമാറ്റി അട്ടി ഇടുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് 12ന് ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ സമർപ്പിക്കാം. അന്നേ ദിവസം 3.30 ന് തുറക്കും.വിശദവിവരങ്ങൾക്ക് ഫോൺ 0481-2340219.

സ്കാനിങ് നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു

കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സ്കാനിങ് പരിശോധന കുറഞ്ഞ നിരക്കിൽ നടത്തുന്നതിന് കോട്ടയം നഗരത്തിലോ സമീപപ്രദേശത്തോ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഓഗസ്റ്റ് രണ്ടിന് രാവിലെ 11 വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563612,2563611.

മരുന്നുകൾ വിതരണം ചെയ്യുന്നതിനായി ദർഘാസ് ക്ഷണിച്ചു

കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്നതിനായി സമീപപ്രദേശത്തുള്ള സ്ഥാപനങ്ങളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഓഗസ്റ്റ് രണ്ടിന് രാവിലെ 11.30 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563612,2563611.

ലബോറട്ടറി പരിശോധനകൾ നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു

കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത ലബോറട്ടറി പരിശോധനകൾ കുറഞ്ഞ നിരക്കിൽ നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഓഗസ്റ്റ് രണ്ടിന് രാവിലെ 11 വരെ സ്വീകരിക്കും.അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2.30 ന് തുറക്കും.വിശദവിവരങ്ങൾക്ക് ഫോൺ :0481 -2563611,2563612.

ലാബിൽ ആവശ്യമായ വിവിധ സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ഗവ. നഴ്സിംഗ് കോളജിലെ നഴ്സിംഗ് ലാബിൽ ആവശ്യമായ വിവിധ സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് അഞ്ചിന് പകൽ 11-ന് ലഭിക്കണം. ഫോൺ 0477 2283365.

ക്വട്ടേഷൻ ക്ഷണിച്ചു

കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ കാർഡ് ബോർഡ് കൊണ്ടുളള പെട്ടികൾ, പ്ലാസ്റ്റിക് ക്യാനുകൾ എന്നിവ ലേലം/ക്വട്ടേഷൻ ചെയ്ത് വിൽപ്പന നടത്തി നീക്കം ചെയ്യുന്നതിന് താത്പര്യമുളള കരാറുകാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ആഗസ്റ്റ് ഏഴിന് രാവിലെ 11 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2240472.

വാഹനം എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വാഴക്കുളം (അഡീഷണൽ) ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലെ ഉപയോഗത്തിനായി 2024-25 സാമ്പത്തിക വർഷം 2024 ഒക്ടോബർ മുതൽ ഒരു വർഷ കാലയളവിലേയ്ക്ക് വാഹനം എടുക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് വാടകയ്ക്ക് മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് 5.00 നും ഇടയിൽ ആലുവ തോട്ടക്കാട്ടുകര ശിവടെംമ്പിൾ റോഡിൽ പ്രവർത്തിക്കുന്ന വാഴക്കുളം (അഡീഷണൽ) ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. (ഫോൺ നമ്പർ. 0484 -2952488,9387162707).



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.