- Trending Now:
ജില്ലയിലെ വില്ലേജ് ഓഫീസുകളിൽ ഭൂമി തരം മാറ്റം അപേക്ഷകളുടെ അതിവേഗ തീർപ്പാക്കിലിന്റെ ഭാഗമായുള്ള ഫീൽഡ് പരിശോധനകൾ നടത്തുന്നതിന് ഒരു വർഷത്തേക്ക് വാഹനങ്ങൾ (ഏഴ്) വിതരണം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു. മാസം 800 കി.മി നിരക്കിൽ വാഹനത്തിന്റെ മാസവാടക രേഖപ്പെടുത്തിയുള്ള ക്വട്ടേഷൻ ഡിസംബർ നാലിന് വൈകിട്ട് മൂന്നിനകം കളക്ടറേറ്റിൽ നൽകണം. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷൻ തുറക്കും. ഫോൺ- 04936 202251.
പനമരം ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 15 അങ്കണവാടികളിലേക്ക് വാട്ടർ ഫിൽട്രേഷൻ സിസ്റ്റം, ആർ.ഒ മെഷീൻ ഇൻസ്റ്റാൾ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ, വ്യക്തികൾ, ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. പൂരിപ്പിച്ച് ടെൻഡറുകൾ ഡിസംബർ 10 ന് ഉച്ചക്ക് രണ്ടിനകം ഓഫീസിൽ നൽകണം. ഫോൺ - 04935 220282.
ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് ലാബിലേക്ക് പ്രിന്റർ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ ഡിസംബർ ഏഴിന് ഉച്ചയ്ക്ക് രണ്ടു മണിക്കുള്ളിൽ കോളേജ് പ്രിൻസിപ്പലിന് സമർപ്പിക്കണം. പ്രിന്ററിന്റെ വിശദാംശങ്ങളും മറ്റു ക്വട്ടേഷൻ വ്യവസ്ഥകളും www.gecskp.ac.in -ൽ ലഭിക്കും. ഫോൺ: 0466 2260350.
ഈ വർഷത്തെ ജില്ലാ ക്ഷീര കർഷക സംഗമത്തിനു വേണ്ടി എക്സിബിഷൻ സ്റ്റാൾ, സ്റ്റേജ് ഡെക്കറേഷൻ, എൽ.ഇ.ഡി വാൾ എന്നിവക്ക് വേണ്ടി ക്വട്ടേഷനുകൾ ക്ഷണിച്ചു. ഓരോ ഇനത്തിനും വെവ്വേറെ ക്വട്ടേഷനുകൾ സമർപ്പിക്കണം. ഡിസംബർ ഏഴിന് വൈകീട്ട് മൂന്നു മണി വരെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ക്വട്ടേഷൻ സ്വീകരിക്കും. വിശദ വിവരങ്ങൾ പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നോ 9544554288, 9207572070 എന്നീ ഫോൺ നമ്പറുകളിലോ ലഭിക്കും.
എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന മരട് സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആന്റ് അഗ്രി പ്രൊഡക്ട്സ് ഓഫീസിലേക്ക് 65 എഎച്ച്എസ്എംഎഫ് ബാറ്ററി (എക്സൈഡ്/ആമറോൺ -10 എണ്ണം), 42 എഎച്ച്എസ്എംഎഫ് ബാറ്ററി (എക്സൈഡ്/ആമറോൺ - 32 എണ്ണം) ബൈബാക്ക് വൃവസ്ഥയിൽ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഡിസംബർ 12-ന് ഉച്ചയ്ക്ക് ശേഷം മൂന്നുവരെ നൽകാം. ഫോൺ: 0484-2960429.
മുളന്തുരുത്തി അഡിഷണൽ ഐസിഡിഎസ് പ്രോജക്ടിലെ 101 അങ്കണവാടികളിലേക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 11-ന് ഉച്ചയ്ക്ക് ശേഷം 3.30 വരെ. കൂടുതൽ വിവരങ്ങൾക്കു പ്രവൃത്തി ദിവസങ്ങളിൽ മുളന്തുരുത്തി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസുമായോ 0484-2786680, 9947864784, 9188959730 ഫോൺ നമ്പരിലോ ബന്ധപ്പെടാം.
വാഴക്കുളം ഐസിഡിഎസ് പ്രോജക്ടിലെ 122 അങ്കണവാടികൾക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുളള ജിഎസ്ടി രജിസ്ട്രേഷനുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 11 ന് ഉച്ചയ്ക്ക് രണ്ടുവരെ.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.