- Trending Now:
വനിത ശിശു വികസന വകുപ്പിന് കീഴിൽ കരുവാരകുണ്ട് പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് കാളികാവ് അഡീഷണൽ ഓഫീസ് ആവശ്യങ്ങൾക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ഓടിക്കാൻ റീ ടെണ്ടർ ക്ഷണിച്ചു. 2,40,000 രൂപയാണ് അടങ്കൽ തുക. ടെണ്ടർ ഫോമിന്റെ വില 500+18 ശതമാനം ജി.എസ്.ടി. 2025 ജനുവരി 3 രാവിലെ 11.30 വരെ ടെണ്ടർ ഫോമുകൾ സമർപ്പിക്കാം. ഉച്ചക്ക് 12ന് തുറന്ന് പരിശോധിക്കും. വാഹനത്തിന് 12 വർഷത്തിലധികം പഴക്കം പാടില്ല. ടെണ്ടർ സമർപ്പിക്കേണ്ട വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് കാളികാവ് അഡീഷണൽ, കരുവാരകുണ്ട് പി.ഒ, പിൻ 676523. ഫോൺ: 9188959784.
ജിവിഎച്ച്എസ് തിരുമാറാടിയിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ ഗ്രാഫിക് ഡിസൈനർ കോഴ്സിലേക്ക് ആവശ്യമായ ഗുണമേന്മയുള്ള ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ഡിസംബ4 18 ന് ടെൻഡർ ഫോം വിൽപ്പന ആരംഭിക്കും. ഡിസംബർ 31 ഉച്ചകഴിഞ്ഞ് മൂന്നു വരെ ടെൻഡർ ഫോം ലഭിക്കും. അന്നേദിവസം നാലു വരെ ടെൻഡർ സ്വീകരിക്കും. 2025 ജനുവരി ഒന്നിന് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 9446445308, 7012208556.
മഞ്ചേശ്വരം അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ മൂന്ന് അങ്കണവാടികൾ നവീകരിക്കുന്നതിനായി ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോറം വിതരണം ചെയ്യുന്ന അവസാന തീയതി ഡിസംബർ 27 ഉച്ചക്ക് 12 വരെ. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 27 ന് ഉച്ചക്ക് ഒന്ന് വരെ. ഡിസംബർ 27 വൈകുന്നേരം മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ-04998245365.
ഇരിങ്ങാലക്കുട നഗരസഭയുടെ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 3 ന് ഉച്ചയ്ക്ക് 2 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് 0480 2833373എന്ന നമ്പറിൽ ബന്ധപ്പെടുക.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.