- Trending Now:
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അന്തിക്കാട് ശിശുവികസനപദ്ധതി കാര്യാലയത്തിലെ ഓഫീസ് ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി ടാക്സി പെർമിറ്റും 7 വർഷത്തിൽ കുറവ് പഴക്കവുമുള്ള വാഹനം കരാറടിസ്ഥാനത്തിൽ നൽകാൻ താൽപര്യമുള്ള വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ നവംബർ 26 ന് ഉച്ചയ്ക്ക് 2 ന് മുൻപ് ലഭിക്കണം. ഫോൺ: 0487 2638800.
ഈരാറ്റുപേട്ട ഐസിഡിഎസ് ഓഫീസിലെ ഉപയോഗത്തിനായി കരാർ വ്യവസ്ഥയിൽ കാർ/ജീപ്പ് വാടകയ്ക്കു ലഭ്യമാക്കാൻ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഡിസംബർ രണ്ട് ഉച്ചയ്ക്ക് രണ്ടുമണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈരാറ്റുപേട്ട ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9188959694, 9495706151.
വനിത ശിശുവികസന വകുപ്പിനു കീഴിലുള്ള കൊടകര അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിലെ 121 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷത്തിൽ അങ്കണവാടി കണ്ടിൻജൻസി ലഭ്യമാക്കുന്നതിനായി ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഡിസംബർ 9 ന് ഉച്ചയ്ക്ക് 2 ന് മുൻപ് ലഭിക്കണം. ഫോൺ: 0480 2727990.
മഞ്ചേശ്വരം അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന് കീഴിലുള്ള മൂന്ന് അങ്കണവാടികൾക്കും 10 മിനി അങ്കണവാടികൾക്കും 2023-24 വർഷത്തെ അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോം വിതരണം ചെയ്യുന്ന അവസാന തീയതി ഡിസംബർ രണ്ട് ഉച്ചക്ക് 12 വരെ. ഡിസംബർ രണ്ട് ഉച്ചക്ക് ഒന്ന് വരെ ടെണ്ടർ സ്വീകരിക്കും. ഡിസംബർ രണ്ട് വൈകീട്ട് മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ- 04998 245365.
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിലെ ചുറ്റുമതിലിന്റെ തകർന്ന ഭാഗം അറ്റകുറ്റപണി ചെയ്യുന്നതിന് (സാധന സാമഗ്രികൾ ഉൾപ്പെടെ) ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ ആറിന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. ഫോൺ: 04972780226.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.