Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, ഇൻസിനറേറ്റർ സ്ഥാപിക്കൽ, മോട്ടോർ അറ്റകുറ്റപ്പണി, കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Monday, Nov 04, 2024
Reported By Admin
Kerala government tender notices for vehicle rentals, incinerator installation, motor repairs, and s

വാഹനം വാടകയ്ക്ക്

സംസ്ഥാന ഭക്ഷ്യ കമ്മീഷനിൽ സെഡാൻ മോഡൽ വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. വിശദവിവരങ്ങൾ സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ കാര്യാലയത്തിലും www.statefoodcommission.kerala.gov.in ലും ലഭ്യമാണ്.

സ്റ്റീൽ ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് എറണാകുളം ഡിവിഷന് കീഴിലുള്ള കാക്കനാട് വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ സ്റ്റീൽ ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തിയതി 11 ന് വൈകീട്ട് 3 മണി. ഫോൺ: 0484-2369059, 9497366385.

കാർ ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

എറണാകുളം: ജില്ലാ ലേബർ ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി മാസവാടകയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുളള കാർ ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഡ്രൈവർ സഹിതം ഏഴ് സീറ്റുകളോടു കൂടിയതും എ സി ഉളളതും 2019-ന് ശേഷമുളള മോഡലും ആയിരിക്കണം. വണ്ടിയുടെ മെയിന്റനൻസ്, ഇന്ധന തുക എന്നിവ ഉടമ നേരിട്ട് വഹിക്കണം. താത്പര്യമുളളവർ വാഹനത്തിന്റെ മോഡൽ, ബ്രാൻഡ്, രജിസ്ട്രേഷൻ നമ്പർ, കിലോമീറ്റർ ദൂരം ഓടുന്നതിനുളള വാടക (പ്രതിമാസം 40,000/ രൂപയിൽ അധികരിക്കാതെ), മേൽവിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ക്വട്ടേഷൻ നേരിട്ടോ തപാൽ മുഖേനയോ നവംബർ 30 ന് വൈകിട്ട് നാലിനു മുമ്പായി എത്തിക്കണം. ഫോൺ : 0484 2423110, 8547655266.

മോട്ടോർ അറ്റകുറ്റപ്പണി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിലെയും ഹോസ്റ്റലിലെയും കുഴൽ കിണറുകളിലെ മോട്ടോർ അറ്റകുറ്റപ്പണി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി നവംബർ 12 ന് ഉച്ചക്ക് രണ്ട് വരെ. ഫോൺ : 0497 2780226.

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

അഴുത ബ്ളോക്ക് പഞ്ചായത്തിലേക്ക് വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. ക്വട്ടേഷൻ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ അസിസ്റ്റന്റ് എക്സി. എൻജിനീയറുടെ ഓഫീസിൽ ലഭ്യമാണ്. അവസാന തീയതി നവംബർ 7 പകൽ 11 മണി. ഫോൺ: 04869 232790.

കണ്ടിജൻസി സാധനങ്ങൾ, രജിസ്റ്ററുകൾ എന്നിവ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

ചേർത്തല ഫയർ സ്റ്റേഷന് എതിർവശം പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി അഡീഷണൽ ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസിന് കീഴിലെ 98 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷം കണ്ടിജൻസി സാധനങ്ങൾ, രജിസ്റ്ററുകൾ എന്നിവ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വകരിക്കുന്ന അവസാന തീയതി നവംബർ ഏഴ് ഉച്ചക്ക് രണ്ടുവരെ.ഫോൺ:0478-2810043.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.